Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 2:33 PM IST Updated On
date_range 4 July 2017 2:33 PM ISTപൊലീസ് ജോലി സേവനമായി കാണണം, പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തണം -^ഡി.ജി.പി
text_fieldsbookmark_border
പൊലീസ് ജോലി സേവനമായി കാണണം, പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തണം --ഡി.ജി.പി തിരുവനന്തപുരം: പൊലീസ് ജോലി സേവനമായി കാണണമെന്നും ഈ ചിന്ത മനസ്സിൽ വച്ചുകൊണ്ടായിരിക്കണം പൊതുജനങ്ങളോട് ഇടപഴകേണ്ടതെന്നും- ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. ചുമതലയേറ്റശേഷം സിവിൽ പൊലീസ് ഓഫിസർമാർക്കും ഡി.ജി.പി റാങ്ക് വരെയുള്ള ഉന്നത ഉദ്യോഗസ്ഥർക്കും നൽകിയ സന്ദേശത്തിലാണ് ഈ നിർദേശം. ജാതി, മത, വർഗ വിവേചനങ്ങൾ കൂടാതെ നിയമപരമായും ജനങ്ങൾക്ക് ഉപകാരപ്രദമായ രീതിയിലാവണം പൊലീസ് ഉദ്യോഗസ്ഥർ പെരുമാറേണ്ടത്. പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങൾ ഉദ്യോഗസ്ഥർക്ക് സംസ്ഥാന പൊലീസ് മേധാവിക്ക് നേരിട്ട് dgp.pol@kerala.gov.in എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story