Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകർഷക പെൻഷൻകാര​ുടെ...

കർഷക പെൻഷൻകാര​ുടെ പ്രതീകാത്മക ആത്മഹത്യ സമരം

text_fields
bookmark_border
കൊല്ലം: മുതിർന്ന കർഷകർക്ക് കുടിശ്ശിക ഇനത്തിൽ ലഭിക്കാനുള്ള 14 മാസത്തെ പെൻഷൻ തുക ഒാണത്തിന് മുമ്പ് വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതീകാത്മക കൂട്ട ആത്മഹത്യ സമരം നടത്തി. കർഷക പെൻഷനേഴ്സ് സ​െൻറർ സംസ്ഥാന കമ്മിറ്റി ആഭിമുഖ്യത്തിൽ കൊല്ലം ഹെഡ്പോസ്റ്റ് ഒാഫിസ് പടിക്കൽ നടത്തിയ സമരം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സർക്കാറുകൾ സംയുക്തമായി 5000 രൂപയെങ്കിലും കർഷകർക്ക് പെൻഷനായി നൽകണമെന്ന് എം.പി പറഞ്ഞു. പെൻഷൻ ബാധ്യത സംസ്ഥാന സർക്കാറുകളുടെ മാത്രം ചുമലിൽ കെട്ടിെവച്ച് കേന്ദ്രം രക്ഷപ്പെടുകയാണെന്നും പ്രേമചന്ദ്രൻ പറഞ്ഞു. കർഷക പെൻഷനേഴ്സ് സ​െൻറർ സംസ്ഥാന സെക്രട്ടറി ജനറൽ കെ.പി. ജനാർദനൻ നായർ കഴുത്തിൽ കുരുക്കിട്ടാണ് പ്രതീകാത്മക ആത്മഹത്യ സമരം നടത്തിയത്. സംസ്ഥാന പ്രസിഡൻറ് സി. മോഹനൻപിള്ള അധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ, കേരള കോൺഗ്രസ് ജേക്കബ് ജില്ല പ്രസിഡൻറ് കല്ലട ഫ്രാൻസിസ്, എം.എ. തോമസ് പണിക്കർ, ബേബി മാത്യു, രാമചന്ദ്രൻപിള്ള, പൊന്നമ്മ വർഗീസ്, നിർമല എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story