Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 2:23 PM IST Updated On
date_range 4 July 2017 2:23 PM ISTറോഡിലെ കലുങ്ക് തകർന്നത് ഭീഷണിയാകുന്നു
text_fieldsbookmark_border
ചവറ: റോഡിലെ കലുങ്ക് തകർന്നത് അപകട ഭീഷണിയാകുന്നു. പന്മന മിടാപ്പള്ളിയിലാണ് ഗ്രാമപഞ്ചായത്ത് ഓഫിസിന് സമീപം ചീരാളത്ത് ജങ്ഷൻ റോഡിന് കുറുകെയുള്ള കലുങ്ക് തകർന്നത്. മാസങ്ങൾക്കു മുമ്പ് ചെറിയ കുഴി രൂപപ്പെട്ട കലുങ്കിെൻറ ഒരു വശം പൂർണമായും തകർന്നതോടെ ഗതാഗതം ബുദ്ധിമുട്ടിലായിരിക്കുകയാണ്. വാഹനങ്ങൾ അപകടത്തിൽ പെടുന്ന സ്ഥിതിയായതോടെ വലിയ പാറകൾ െവച്ച് മുന്നറിയിപ്പൊരുക്കിയിരിക്കുകയാണ് നാട്ടുകാർ. സമീപത്തെ സ്വകാര്യ വിദ്യാലയത്തിലേക്ക് നിർമാണ സാമഗ്രികളുമായി വന്ന ലോറി കയറിയാണ് കലുങ്ക് തകരാൻ ഇടയാക്കിയതെന്ന് സമീപവാസികൾ പറയുന്നു. വിദ്യാർഥികൾ ഉൾപ്പടെ നിരവധി പേർ കടന്നു പോകുന്ന പാതയിലാണ് കുഴി. കലുങ്ക് തകർന്നതറിയാതെ രാത്രികാലങ്ങളിൽ യാത്രക്കാർ അപകടത്തിൽ പെടാറുണ്ടന്നും സമീപവാസികൾ പറഞ്ഞു. പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചെങ്കിലും ടെൻഡർ നടപടികളാകാത്തത് കാരണമാണ് അറ്റകുറ്റപ്പണി വൈകുന്നതെന്ന് പഞ്ചായത്ത് അംഗം ഹസീന അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story