Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 2:23 PM IST Updated On
date_range 4 July 2017 2:23 PM ISTറബർ ബോർഡ് പുനലൂർ ഓഫിസ് നിലനിർത്തും
text_fieldsbookmark_border
പുനലൂർ: റബർ ബോർഡ് പുനലൂർ റീജനൽ ഓഫിസ് നിലനിർത്താൻ തീരുമാനം. ദക്ഷിണേന്ത്യയിലെ റബർ ബോർഡ് ഓഫിസുകളുടെ എണ്ണം കുറക്കുക എന്ന കേന്ദ്ര സർക്കാർ നയത്തിെൻറ ഭാഗമായിരുന്നു പുനലൂരിലെ ഓഫിസും നിർത്തലാക്കാൻ നീക്കം നടന്നത്. പുനലൂരിലെ ഓഫിസ് നിർത്തലാക്കി കൊട്ടാരക്കര ഓഫിസിൽ ലയിപ്പിക്കാനായിരുന്നു നീക്കം. സംസ്ഥാനത്തെ പ്രധാന ഓഫിസുകളിലൊന്നായ പുനലൂർ ഓഫിസ് നിർത്തുന്നതിനെതിരെ കർഷകരും ഉൽപാദക സംഘങ്ങളും എതിർപ്പുമായി രംഗത്ത് വന്നിരുന്നു. ബോർഡ് ചെയർമാൻ പുനലൂരിലെത്തി സ്ഥിതി നേരിട്ടു മനസ്സിലാക്കിയതിനെ തുടർന്നാണ് ഓഫിസ് നിലനിർത്താൻ തീരുമാനിച്ചത്. കൊട്ടാരക്കര ഓഫിസ് പുനലൂരിലെ റീജനൽ ഓഫിസുമായി ലയിപ്പിച്ച് ചെയർമാെൻറ ഉത്തരവിറങ്ങി. കൊട്ടാരക്കരക്ക് പുറമെ നെടുമങ്ങാട്, കോതമംഗലം, എറണാകുളം, മഞ്ചേരി, മണ്ണാർകാട്, തളിപ്പറമ്പ്, കാസർകോട് എന്നിവിടങ്ങളിലെ ഓഫിസുകളും നിർത്തലാക്കി. പുനലൂർ ഓഫിസിൽ നിന്ന് നേരത്തെ ലഭിച്ചുകൊണ്ടിരുന്ന മുഴുവൻ സേവനങ്ങളും റബർ കർഷകർക്ക് തുടർന്നും ലഭിക്കും. പുനലൂർ ഓഫിസ് നിലനിർത്തിയ ചെയർമാെൻറ തീരമാനത്തെ ഉൽപാദക സംഘങ്ങളുടെ അസോസിയേഷൻ പ്രസിഡൻറ് എ.ടി. ഫിലിപ്പ് സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story