Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 2:03 PM IST Updated On
date_range 4 July 2017 2:03 PM ISTതലസ്ഥാനത്ത് ഡെങ്കിക്കും പകർച്ചപ്പനിക്കും ശമനമില്ല
text_fieldsbookmark_border
തിരുവനന്തപുരം: തലസ്ഥാനത്ത് പകർച്ചപ്പനിക്കും ഡെങ്കിക്കും ശമനമില്ല. തിങ്കളാഴ്ച മാത്രം ജില്ലയിൽ കുട്ടികൾ ഉൾപ്പെടെ നാലുപേരുടെ ജീവനാണ് പൊലിഞ്ഞത്. പനിബാധിച്ച് മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം പെരുമാതുറ, മാടൻവിള, തോണിച്ചാൽ വീട്ടിൽ ഇർഷാദിെൻറയും സജിലയുടെയും മകൾ ഇർഫാന (14), ചാല സ്വദേശി രാജേന്ദ്രൻ (22), ഡെങ്കിപ്പനി ബാധിച്ച് തിരുവനന്തപുരം കാഞ്ഞിരംപാറയിൽ രവിഭവനിൽ ഗോപകുമാറിെൻറയും ദീപയുടെയും മകൻ ആദിത്യൻ (ഒമ്പത്), നെയ്യാറ്റിൻകര പരശുവയ്ക്കൽ സ്വദേശി സതീഷ് (18) എന്നിവരാണ് മരിച്ചത്. കണിയാപുരം മുസ്ലിം ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർഥിനി ആയിരുന്നു ഇർഫാന. ജൂൺ 27ന് പനിബാധിച്ച ഇർഫാനയെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിലും തിങ്കളാഴ്ച രാവിലെ മെഡിക്കൽ കോളജ് ആശുപത്രിയിലും കൊണ്ടുവന്നെങ്കിലും മരിച്ചു. വിദേശത്തുള്ള ഇർഷാദ് എത്തിയശേഷം ചൊവ്വാഴ്ച പെരുമാതുറ വലിയപള്ളി ഖബർസ്ഥാനിൽ ഖബറടക്കും. സഹോദരൻ: ഇർഫാൻ. ആദിത്യൻ എസ്.െഎ.ടി പീഡിയാട്രിക് െഎ.സി.യുവിൽ ചികിത്സയിലായിരുന്നു. വഴുതക്കാട് ചിന്മയ വിദ്യാലയത്തിലെ നാലാം ക്ലാസ് വിദ്യാർഥിയായിരുന്നു. സഹോദരൻ: അഭിനവ് . ഉൗർജിത പ്രതിരോധ പ്രവർത്തനം ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും നടത്തുെന്നന്ന് അവകാശപ്പെടുെന്നങ്കിലും തലസ്ഥാനത്ത് പകർച്ചപ്പനിയും ഡെങ്കിയും മരണം വിതക്കുകയാണ്. ജില്ലയിൽ 3474 പേർ പനിക്ക് ചികിത്സ തേടി. 84 പേർക്ക് ഡെങ്കിപ്പനിയും സ്ഥിരീകരിച്ചു. ഡെങ്കിപ്പനി ലക്ഷണങ്ങളുമായി 141 പേരും ചകിത്സതേടി. രണ്ടുപേർക്ക് എലിപ്പനിയും ഒരാൾക്ക് ചികുൻഗുനിയയും സ്ഥിരീകരിച്ചു. അരുവിക്കര, അമ്പൂരി, ആറ്റിങ്ങൽ, ബാലരാമപുരം, ബീമാപള്ളി, ചാല, എസ്റ്റേറ്റ്, കണ്ണമ്മൂല, കൊച്ചുവേളി, മണക്കാട്, മെഡിക്കൽകോളജ്, മുട്ടട, പട്ടം, പേരൂർക്കട, പൂന്തുറ, ശ്രീകണ്േഠശ്വരം, തിരുമല, വള്ളക്കടവ്, വട്ടിയൂർക്കാവ്, കൊച്ചുവേളി, വെട്ടുകാട്, കടകംപള്ളി, കല്ലിയൂർ, കരകുളം, കീഴാറ്റിങ്ങൽ, മലയിൻകീഴ്, മംഗലപുരം, മുക്കോല, നെടുമങ്ങാട്, നേമം, പള്ളിച്ചൽ, പരശുവക്കൽ, പെരിങ്ങമ്മല, പോത്തൻകോട്, പുതുക്കുറിച്ചി, തിരുവല്ലം, വലിയതുറ, വെള്ളനാട്, വെമ്പായം, വെൺപകൽ, വിളവൂർക്കൽ, വിതുര, വിഴിഞ്ഞം എന്നിവിടങ്ങളിലാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story