Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2017 8:25 AM GMT Updated On
date_range 4 July 2017 8:25 AM GMTമത്സ്യസമ്പത്ത് സംരക്ഷിക്കാൻ നിയമനിര്‍മാണം ^മന്ത്രി മേഴ്സിക്കുട്ടിയമ്മ
text_fieldsbookmark_border
മത്സ്യസമ്പത്ത് സംരക്ഷിക്കാൻ നിയമനിര്‍മാണം -മന്ത്രി മേഴ്സിക്കുട്ടിയമ്മ തിരുവനന്തപുരം: മത്സ്യസമ്പത്ത് സംരക്ഷണത്തിനും കടലിലെ ജൈവവൈവിധ്യ സംരക്ഷണത്തിനും സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തുമെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ. പെയര്ട്രോളിങ്ങിലൂടെ മത്സ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത് നിരോധിക്കും. കടല്‍ത്തീരത്ത് താമസിക്കുന്ന മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. ഐക്യരാഷ്ട്രസഭ ന്യൂയോര്‍ക്കില്‍ നടത്തിയ ലോക സമുദ്രസമ്മേളനത്തില് പങ്കെടുത്ത ലിസ്ബ യേശുദാസ്, റോബര്‍ട്ട് പനിപ്പിള്ള, ഡോ. ജോണ്സണ് ജെമെൻറ് എന്നിവരെ ആദരിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ലിസ്ബ യേശുദാസ്, റോബര്‍ട്ട് പനിപ്പിള്ള, ഡോ. ജോണ്സണ് ജെമെൻറ് എന്നിവര്‍ അനുഭവങ്ങള്‍ വിവരിച്ചു. ടി. പീറ്റര്‍ അധ്യക്ഷത വഹിച്ചു. ഡോ. ജോണ്‍ കുര്യന്, ഡോ. കെ.വി. തോമസ്, ജാക്സണ് പൊള്ളയില്, സിന്ധു നെപ്പോളിയന്, ഫാ. സില്‍വസ്റ്റര്‍, ജെ.പി. ജോണ്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story