Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 1:54 PM IST Updated On
date_range 3 July 2017 1:54 PM ISTപ്രഖ്യാപനങ്ങൾ കടലാസിൽ
text_fieldsbookmark_border
നിലനിൽക്കുന്നത് പ്രകൃതിയുടെ മറ്റൊരു അദ്ഭുതം * പ്രഖ്യാപനങ്ങൾ കടലാസിലൊതുങ്ങി മാറി മാറി വരുന്ന സർക്കാറുകളും ജനപ്രതിനിധികളും വർക്കല കുന്നുകളുടെ സംരക്ഷണത്തിനായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചെങ്കിലും ഒന്നു പോലും നടപ്പായില്ല. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും എന്തോ പുണ്യം പോലെ വർക്കല കുന്നുകൾ ഇന്നും നിലനിൽക്കുന്നത് പ്രകൃതിയുടെ മറ്റൊരു അദ്ഭുതം മാത്രമാണ്. അത്രയധികം ഭീരകരമാണ് ഇവിടത്തെ കൈയേറ്റം. കച്ചവടക്കണ്ണുമായി പിടിമുറുക്കിയ ടൂറിസം വ്യവസായികൾ തന്നെയാണ് ലോകാത്ഭുതം പോലെ നിലകൊള്ളുന്ന കുന്നുകളെ നാൾക്കുനാൾ തകർക്കുന്നത്. കുന്നിൻ മുകളിൽ ഒരു മാനദണ്ഡവുമില്ലാതെയാണ് ൾ പുതിയ കെട്ടിടങ്ങൾ ഉയരുന്നത്. ഓലയും പരമ്പും മരവുമല്ലാതെ മറ്റൊരു വസ്തുവും നിർമാണ പ്രവൃത്തികൾക്ക് ഉപയോഗിക്കരുതെന്ന കലക്ടറുടെ ഉത്തരവും കാറ്റിൽ പറത്തിയാണ് കാര്യങ്ങൾ നടക്കുന്നത്. നഗരസഭയും പഞ്ചായത്തും ടൂറിസം മാഫിയകളുടെ സംരക്ഷകരാകുന്നതാണ് കാണാൻ കഴിയുന്നത്. കുന്നുകൾ തകർന്നു വീഴുന്നത് എല്ലാക്കാലവും തുടരുന്നുണ്ടെങ്കിലും ഓരോ സീസണിലും പുതുതായി നൂറോളം ടൂറിസം സ്ഥാപനങ്ങളാണ് ആലിയീ, പാപനാശം മുതൽ കാപ്പിൽ വരെ ആരംഭിക്കുന്നത്. വില്യം കിങ്ങിെൻറ 'വർക്കല ഫോർമേഷൻ' ------------------------------------* കുന്നുകളുടെ കുറഞ്ഞ ഉയരം അറുപതടിയും കൂടിയത് നൂറ്റിപ്പത്തുമാണ് ഇംഗ്ലീഷ് ഭൂമിശാസ്ത്രകാരനും വിനോദസഞ്ചാരിയുമായ വില്യം കിങ് ആണ് ഈ മനോഹര പ്രതിഭാസത്തെക്കുറിച്ച് ആദ്യം പഠിച്ചത്. വിസ്മയകരമായ ഗവേഷണങ്ങൾക്കൊടുവിൽ അദ്ദേഹം കുന്നിൻ നിരകളെ 'വർക്കല ഫോർമേഷൻ' എന്ന് വിളിച്ചു. വർക്കലയെ പ്രകൃതി ദുരന്തങ്ങളിൽനിന്ന് രക്ഷിക്കാൻ ഈശ്വരൻ കനിഞ്ഞു നൽകിയ കവചമാണിതെന്നായിരുന്നു വിലയിരുത്തൽ. ലോകത്തെ പ്രധാന ഭൂമിശാസ്ത്ര പഠന സർവകലാശാലകളിൽനിന്നുള്ള ഗവേഷണ വിദ്യാർഥികൾ ഇപ്പോഴും പഠന പ്രക്രിയയുമായി വർക്കലയിലെത്തുന്നുണ്ട്. വർക്കല ഫോർമേഷെൻറ കുറഞ്ഞ ഉയരം അറുപതടിയും കൂടിയത് നൂറ്റിപ്പത്തുമാണെന്ന് രേഖകൾ പറയുന്നു. കാർബണേഷ്യസ് ക്ലേ, മണൽക്കല്ല്, വെട്ടുകല്ല്, ചരൽമണ്ണ്, ചൈനാക്ലേ, പാറ, ചെമ്മണ്ണ് തുടങ്ങി നിരവധി അടുക്കുകളാൽ രൂപപ്പെട്ടതാണ് കുന്നുകൾ. തൊണ്ണൂറുകൾ മുതൽ ഈ മനോഹരതീരം വിദേശവിനോദ സഞ്ചാരികളെ ആകർഷിച്ചു. തോമസ് മുള്ളർ എന്ന സഞ്ചാരിയാണ് ഓൺലൈൻ വഴി പാപനാശം കുന്നുകളും തീരവും സൗന്ദര്യ ലോകത്തിന് പരിചയപ്പെടുത്തിയത്. തുടർന്നാണ് വിദേശ സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയത്. പിന്നീട് പടിപടിയായി വർക്കല ടൂറിസത്തിന് ജീവൻെവച്ചു. ഇപ്പോൾ ഓരോ സീസണിലും പതിനായിരങ്ങളാണ് ഇവിടെയെത്തുന്നത്. ആഭ്യന്തര, വിദേശ സഞ്ചാരികളെ സ്വീകരിക്കാൻ കുന്നിൻ മുകളിൽ പാർപ്പിടങ്ങൾ ഉയർന്നുതുടങ്ങിയതോടെ 'വർക്കല ഫോർമേഷെൻറ' ദുരിതവും തുടങ്ങി. നിരന്തരം വിണ്ടുകീറിയും അടർന്നു വീണും മരിച്ചു കൊണ്ടിരിക്കുന്ന ഈ സൗഭാഗ്യത്തെ സംരക്ഷിക്കാൻ കാര്യമായ നടപടികളില്ല. മുമ്പ് സാംസ്കാരിക മന്ത്രിയായിരുന്ന ടി.എം. ജേക്കബ് ചില നടപടികൾ ഇക്കാര്യത്തിൽ സ്വീകരിച്ചതൊഴിച്ചാൽ മറ്റൊന്നും ഉണ്ടായിട്ടില്ല. വർക്കലക്കോടി ---------------------ഇന്ന് വർക്കല ക്ലിഫ് എന്നറിയപ്പെടുന്ന വർക്കല ഫോർമേഷെൻറ പ്രധാന ഭാഗമാണ് വർക്കലക്കോടി. കടലിലേക്ക് തള്ളിനിൽക്കുന്ന ഭാഗമാണിത്. കോടി എന്നാൽ മുനമ്പ് എന്നാണ് അർഥം. ഇവിടെയാണ് ലോകത്തെ ഏറ്റവും പഴക്കമുള്ള മലയും പാറയുമുള്ളത്. ഇവിടെ നിന്ന് വടക്കോട്ട് നോക്കിയാൽ കൊല്ലം തങ്കശ്ശേരിയും തെക്കോട്ട് നോക്കിയാൽ അഞ്ചുതെങ്ങും കാണാം. തങ്കശ്ശേരി വിളക്കുമാടത്തിലെ വെളിച്ചം രാത്രിയിൽ വർക്കല കുന്നുകളിലും വന്നെത്തും. കടുത്ത അവഗണനയുടെ ഫലമായി വർക്കലക്കോടിയും വിണ്ടുകീറി കടലിലേക്ക് പതിക്കുകയാണ്. വെറ്റക്കട മലപ്പുറം കുന്നുകളും ഇടിഞ്ഞുവീഴുന്നു വടക്കേ അറ്റമായ ഇടവ വെറ്റക്കടയിലെ മലപ്പുറം കുന്നുകളും ഇടിഞ്ഞുവീഴുകയാണ്. മലപ്പുറം കുന്നുകൾക്ക് സമീപം ശ്രീയേറ്റ് ഭാഗത്താണ് പണ്ട് തിരുവിതാംകൂർ രാജ്യത്തിെൻറ നിലവറ (നെൽപ്പുര) ഉണ്ടായിരുന്നത്. കാലാന്തരത്തിൽ കടലെടുത്തുപോയി. ഇന്നും ശക്തമായ വേലിയേറ്റിറക്ക സമയങ്ങളിൽ നെൽപ്പുരയുടെ അവശിഷ്ടങ്ങൾ കാണാനാകുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. സംരക്ഷിക്കാൻ ആളോ പദ്ധതികളോ ഇല്ലാത്തതിനാൽ വിണ്ടുകീറിയും അടർന്നു വീണും നശിക്കുകയാണ്. ശ്രീയേറ്റിൽ നിന്ന് മാന്തറയിലേക്ക് നീളുന്ന ചെമ്മൺപാത മലപ്പുറം കുന്നുകൾക്ക് മുകളിലാണ്. നടപ്പാത പലയിടത്തും കടലിലേക്ക് തകർന്ന് വീണ് വഴിയില്ലാതായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story