Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 1:54 PM IST Updated On
date_range 3 July 2017 1:54 PM ISTkollam live
text_fieldsbookmark_border
ഫിഷിങ് ഹാർബർ വിസ്മൃതിയിൽ *കടലിൽ സ്ഥാപിച്ച യന്ത്രങ്ങൾ കാണാതായി മുക്കം മുതൽ വർക്കല വരെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾക്ക് പ്രയോജനം ലഭിക്കുന്ന തരത്തിലാണ് തെക്കുംഭാഗത്ത് ഫിഷിങ് ഹാർബർ വിഭാവനം ചെയ്തത്. 1984ൽ തറക്കല്ലിടുമ്പോൾ പദ്ധതി ഫിഷ് ലാൻഡിങ് സെൻറർ നിർമിക്കാനായിരുന്നു. കഴിഞ്ഞ ഇടതു സർക്കാറിെൻറ കാലത്താണ് ഫിഷിങ് ഹാർബറാക്കി മാറ്റിയത്. മത്സ്യത്തൊഴിലാളികളുടെ മനസ്സിൽ സ്വപ്നങ്ങളുയർത്തിയ ശിലാഫലകവും സ്തൂപവും ഇന്നും കടപ്പുറത്തുണ്ട്. അന്നുണ്ടായിരുന്ന വിശാലമായ കടപ്പുറം അമ്പത് മീറ്ററിലധികം വീതിയിൽ കടലെടുത്തു. ഇതിനോട് ചേർന്ന് മത്സ്യഭവൻ സ്ഥിതി ചെയ്യുന്ന സ്ഥലം കൂടി പ്രയോജനപ്പെടുത്തി കരഭാഗം കൂടുതലെടുക്കാതെ കടൽ നികത്തി നിർമിക്കുന്ന തരത്തിലാണ് പദ്ധതി തയാറാക്കിയത്. സാധ്യതാ പഠനം നടത്തിയ ശേഷമാണ് ശിലാസ്ഥാപനം നടത്തിയത്. മാറിമാറി വന്ന സർക്കാറുകൾ പിന്നീട് തിരിഞ്ഞുനോക്കിയില്ല. കഴിഞ്ഞ ഇടതുമുന്നണി സർക്കാറിെൻറ കാലത്ത് വീണ്ടും സാധ്യതാ പഠനം നടത്താൻ തുക അനുവദിച്ചെങ്കിലും നടന്നില്ല. യു.ഡി.എഫ് സർക്കാറിെൻറ കാലത്ത് സാധ്യതാ പഠനത്തിന് വീണ്ടും തീരുമാനമുണ്ടായി. കടലിെൻറ ആഴം, തിരമാലകളുടെ ശക്തി, തീരത്തിെൻറ ഉറപ്പ്, ഹാർബർ വരുമ്പോഴുണ്ടാകാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നിവ പഠിക്കുന്നതിന് രണ്ട് യന്ത്രങ്ങൾ കടലിൽ രണ്ടിടത്തായി സ്ഥാപിച്ചു. ഇതോടൊപ്പം ഹാർബർ വഴി മത്സ്യത്തൊഴിലാളികൾക്കുണ്ടാകുന്ന നേട്ടങ്ങളും പ്രാദേശികമായുണ്ടാകുന്ന വികസന സാധ്യതകളും പഠനവിധേയമാക്കുമെന്നായിരുന്നു വിവരം. കടലിൽ സ്ഥാപിച്ച് ഏതാനും മാസം കഴിഞ്ഞപ്പോൾ യന്ത്രങ്ങൾ രണ്ടും കാണാതായി. ഇവിടെ ഹാർബർ നിർമിക്കുന്നത് തടയാനും മറ്റൊരിടത്തേക്ക് മാറ്റിക്കൊണ്ടുപോകുന്നതിനുമുള്ള നീക്കത്തിെൻറ ഭാഗമായാണ് പഠനം മുടക്കിയതെന്ന് ആക്ഷേപമുണ്ട്. എന്നാൽ ഇേപ്പാൾ തീരദേശ വികസനത്തിന് ഉൗന്നൽ നൽകുമെന്ന മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയുടെ പ്രഖ്യാപനത്തിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ഇവർ. ടൂറിസം വികസനം കടലാസിൽ മാത്രം *തെക്കുംഭാഗത്തും പൊഴിക്കരയിലും പരവൂർ നഗരസഭ ഏതാനും സിമൻറ് െബഞ്ചുകൾ നിർമിച്ചതാണ് ആകെയുള്ള 'വികസനം' പ്രകൃതിസൗന്ദര്യം നൽകുന്ന അനന്ത സാധ്യതകൾ നിലനിൽക്കുേമ്പാഴും പരവൂരിെൻറ ടൂറിസം വികസനം കടലാസിൽ മാത്രം. കേരളത്തിെൻറ ടൂറിസം ഭൂപടത്തിൽ സ്ഥാനമുള്ള പരവൂരിൽ, ഈ രംഗത്ത് വിപുലമായ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് വകുപ്പുമന്ത്രിയടക്കം പങ്കെടുത്ത ചടങ്ങിൽ പ്രഖ്യാപനമുണ്ടായിരുന്നു. എന്നാൽ ഫലപ്രദമായ ഒരു നടപടിയുമുണ്ടായില്ല. തെക്കുംഭാഗത്തും പൊഴിക്കരയിലും പരവൂർ നഗരസഭ ഏതാനും സിമൻറ് െബഞ്ചുകൾ നിർമിച്ചതാണ് ആകെയുള്ള 'വികസനപ്രവർത്തനം'. കടൽത്തീരത്തുകൂടി തെക്കുംഭാഗം മുതൽ പൊഴിക്കരവരെ നടപ്പാത, പൊഴിക്കര പൊഴിമുഖത്തിന് കുറുകെ തൂക്കുപാലം, തീരദേശപാതയുടെ വികസനം എന്നിവയെല്ലാം പ്രഖ്യാപനങ്ങളിൽ മാത്രമൊതുങ്ങി. തീരദേശത്തെത്തുന്നവർക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാനും മാലിന്യം നിർമാർജനം ചെയ്യാനും സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. ശുദ്ധമായ കുടിവെള്ളം ലഭ്യമല്ല ഇരുവശവും വെള്ളം നിറഞ്ഞിരിക്കുമ്പോഴും തെക്കുംഭാഗം, കോങ്ങാൽ, കോട്ടപ്പുറം പ്രദേശങ്ങളിൽ ശുദ്ധമായ കുടിവെള്ളം കിട്ടാക്കനിയാണ്. വേനൽക്കാലത്താണ് ഏറ്റവും ബുദ്ധിമുട്ടനുഭവിക്കുന്നത്. കിണറുകളിൽ ലഭ്യമാവുന്ന വെള്ളത്തിൽ ഉപ്പുരസമാണ്. വേനൽക്കാലത്ത് ഇത് വലിയ അളവിലാകും. പരവൂർ ടൗണിലുള്ള ടാങ്കിൽ നിന്നും പൊഴിക്കര കുഴൽക്കിണറിൽ നിന്നുമുള്ള വെള്ളമാണ് ഇവിടെ വിതരണം നടത്തുന്നത്. ഇതാകെട്ട ആവശ്യത്തിന് തികയാറുമില്ല. ജപ്പാൻ കുടിവെള്ള പദ്ധതിയിൽനിന്നുള്ള വെള്ളം പരവൂർ ടൗണിലേക്ക് വരാത്തതാണ് പ്രധാന പ്രശ്നം. റെയിൽവേ ലൈൻ കടന്ന് പൈപ്പുകൾ സ്ഥാപിക്കാൻ റെയിൽവേ അനുമതി നൽകാത്തതാണ് തടസ്സം. തയാറാക്കിയത് - കെ.ആർ. ബാബു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story