Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 1:52 PM IST Updated On
date_range 3 July 2017 1:52 PM ISTമത്സ്യബന്ധന ബോട്ട് കത്തിനശിച്ചു
text_fieldsbookmark_border
അഞ്ചാലുംമൂട്: . കുരീപ്പുഴ ആയിരവില്ലൻ കാവിന് സമീപം പ്രകാശ് ബോട്ട് യാർഡിലുണ്ടായിരുന്ന ശക്തികുളങ്ങര കാവിളയിൽ വില്യം ബഞ്ചമിെൻറ 'വിൻകെയിൻ 'എന്ന ബോട്ടാണ് കത്തിയത്. ബോട്ട് പൂർണമായും നശിച്ചു. 70 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ട്രോളിങ് നിരോധനത്തെ തുടർന്ന് യാർഡിൽ അടുപ്പിച്ചിരിക്കുകയായിരുന്നു. രണ്ട് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു. ആയിരത്തോളം ലിറ്റർ ഡീസലും ബോട്ടിൽ സൂക്ഷിച്ചിരുന്നു. ഇതാണ് തീ ആളിപ്പടരാൻ കാരണമായത്. കത്തിയ ബോട്ടിനോട് ചേർന്ന് മറ്റ് ആറ് ബോട്ടുകൾ കൂടിയുണ്ടായിരുന്നു. മറ്റൊരു ബോട്ടിൽ കായലിലേക്ക് കെട്ടിവലിച്ചു കൊണ്ടുപോയതിനാൽ വലിയ അപകടം ഒഴിവായി. കടപ്പാക്കട, ചാമക്കട എന്നിവിടങ്ങളിൽനിന്ന് നാല് യൂനിറ്റ് ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ആറ് വർഷം മുമ്പിറക്കിയ ബോട്ടാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story