Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 1:52 PM IST Updated On
date_range 3 July 2017 1:52 PM ISTവസ്ത്രവ്യാപാരശാലയിലെ കവർച്ച: ജീവനക്കാരായ രണ്ടുേപർ പിടിയിൽ
text_fieldsbookmark_border
തിരുവനന്തപുരം: നഗരത്തിൽ പ്രമുഖ വസ്ത്രവ്യാപാരശാലയിൽനിന്ന് 20 ലക്ഷത്തോളം രൂപ കവർന്ന കേസിൽ സ്ഥാപനത്തിലെ ജീവനക്കാരായ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ജീവനക്കാരായ തമിഴ്്നാട് തിരുനെൽവേലി സ്വദേശി സുബ്രമണ്യൻ (40), മണികണ്ഠൻ (26) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വസ്ത്രവ്യാപാരശാലയിൽ പുതുതായി പണിയുന്ന ലിഫ്റ്റിനടുത്തുള്ള കമ്പിവഴി കയറിൽതൂങ്ങി അക്കൗണ്ട് റൂമിലെത്തിയാണ് പ്രതികൾ ലോക്കറിൽ സൂക്ഷിച്ച പണം മോഷ്ടിച്ചത്. ഡി.സി.പി അരുൾ ബി. കൃഷ്ണയുടെ നേതൃത്വത്തിൽ പേട്ട പൊലീസ് ഇൻസ്പെക്ടർ എ.എസ്. സുരേഷ്കുമാർ, വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അശോക്കുമാർ, തിരുവനന്തപുരം സിറ്റി ഷാേഡാ പൊലീസ് ടീം അംഗങ്ങൾ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story