Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightജില്ല^വിക്​​േടാറിയ...

ജില്ല^വിക്​​േടാറിയ ആശുപത്രികൾക്ക്​ ആംബ​ുലൻസ്​ അനുവദിക്കും ^പ്രേമച​ന്ദ്രൻ

text_fields
bookmark_border
ജില്ല-വിക്േടാറിയ ആശുപത്രികൾക്ക് ആംബുലൻസ് അനുവദിക്കും -പ്രേമചന്ദ്രൻ കൊല്ലം: ജില്ല ആശുപത്രിക്കും വിക്ടോറിയ ആശുപത്രിക്കുമായി എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് തീവ്രപരിചരണ സംവിധാനം ഉൾപ്പെടെയുള്ള അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലൻസ് അനുവദിക്കുമെന്ന് എൻ.കെ. േപ്രമചന്ദ്രൻ എം.പി. ആർ.വൈ.എഫ് നവമാധ്യമ കൂട്ടായ്മ ജില്ല ആശുപത്രി പരിസരത്ത് സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവമാധ്യമ കൂട്ടായ്മയിലൂടെ സമാഹരിച്ച ഫണ്ടുപയോഗിച്ച് വാങ്ങിയ പുതപ്പുകൾ ഇരുന്നൂറിലധികം രോഗികൾക്ക് ജില്ല ആശുപത്രിയിൽ എം.പി വിതരണം ചെയ്തു. തുടർന്ന് എം.പി പനിബാധിത വാർഡുകൾ സന്ദർശിച്ചു. ആർ.എസ്.പി ജില്ല സെക്രട്ടറി ഫിലിപ് കെ. തോമസ് അധ്യക്ഷത വഹിച്ചു. എസ്. ലാലു, ഉല്ലാസ് കോവൂർ, രാജേഷ്പട്ടശ്ശേരി, അബ്ദുൽ സതതാർ, സജീവ് എന്നിവർ സംസാരിച്ചു. ഷാജികുമാർ സ്വാഗതവും എസ്. ശ്യാംദേവ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story