Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2017 1:49 PM IST Updated On
date_range 3 July 2017 1:49 PM ISTമദ്യനയം: ഏതു സാമൂഹിക ദുരന്തങ്ങളുടെയും ഉത്തരവാദിത്തം സർക്കാറിന് ^എം.എം. ഹസൻ
text_fieldsbookmark_border
മദ്യനയം: ഏതു സാമൂഹിക ദുരന്തങ്ങളുടെയും ഉത്തരവാദിത്തം സർക്കാറിന് -എം.എം. ഹസൻ ചാത്തന്നൂർ: സർക്കാറിെൻറ പുതിയ മദ്യനയത്തിെൻറ ഫലമായുണ്ടാകുന്ന ഏത് സാമൂഹിക ദുരന്തങ്ങളുടെയും പൂർണ ഉത്തരവാദി മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാറുമായിരിക്കുമെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ പറഞ്ഞു. ഇന്ദിര ഗാന്ധി ജന്മദിനാഘോഷങ്ങളുടെ ഭാഗമായി കോൺഗ്രസ് സംഘടിപ്പിക്കുന്ന ബൂത്തുതല കുടുംബ സംഗമത്തിെൻറ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. യു.ഡി.എഫിെൻറ മദ്യനയം അട്ടിമറിച്ച് ബാറുകൾ തുറന്ന് കേരളം മുഴുവൻ മദ്യം ഒഴുക്കാനുള്ള തീരുമാനം സാധാരണ ജനങ്ങളെ രക്ഷിക്കാനല്ല. മദ്യരാജാക്കന്മാരെ സഹായിക്കാനാണ്. 500 കോടി രൂപയുടെ അഴിമതിയാണ് പുതിയ മദ്യനയത്തിെൻറ ഭാഗമായി നടന്നിട്ടുള്ളത്. ഇത് എ.കെ.ജി സെൻററിലെ ഖജനാവിലേക്കാണ് പോവുന്നത്. അനധികൃത കൈയേറ്റക്കാരെ സഹായിക്കാനാണ് മുഖ്യമന്ത്രി മൂന്നാർ വിഷയത്തിൽ യോഗം വിളിച്ചത്. യോഗത്തിൽ റവന്യൂ മന്ത്രി പങ്കെടുക്കാതിരുന്നത് സർക്കാറിെൻറ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്നാണ് വ്യക്തമാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ജനറൽ സെക്രട്ടറി ഡോ. ശൂരനാട് രാജശേഖരെൻറ വസതിയിൽ നടന്ന യോഗത്തിൽ കോൺഗ്രസ് ബൂത്ത് പ്രസിഡന്റ് ബിജു അധ്യക്ഷതവഹിച്ചു. മുതിർന്ന കോൺഗ്രസ് നേതാവ് സി.വി. പത്മരാജൻ, ഡി.സി.സി പ്രസിഡൻറ് ബിന്ദുകൃഷ്ണ, കെ.പി.സി.സി ഭാരവാഹികളായ ശൂരനാട് രാജശേഖരൻ, എ. ഷാനവാസ് ഖാൻ, തമ്പാനൂർ രവി, ഡി.സി.സി ഭാരവാഹികളായ പ്രഫ. ഇ. മേരീദാസൻ, ശ്രീകുമാർ, പ്രതാപവർമ തമ്പാൻ, ചാത്തന്നൂർ മുരളി, സുഭാഷ് പുളിക്കൻ, ഷാനവാസ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story