Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightമുഖംമൂടി സംഘം...

മുഖംമൂടി സംഘം ബേക്കറിയും കാറും തകർത്തു

text_fields
bookmark_border
കൊല്ലം: ചിന്നക്കട ലക്ഷ്മി നടയിൽ മുഖംമൂടി സംഘം ബേക്കറിയും കാറും അടിച്ചുതകർത്തു. പള്ളിമുക്ക് അൻവർ മൻസിലിൽ അൻസാരിയുടെ ബേക്കറിയും സമീപത്തായി നിർത്തിയിട്ടിരുന്ന പള്ളിമുക്ക് സ്വദേശി അസീമി​െൻറ കാറുമാണ് തകർത്തത്. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം. വ്യാഴാഴ്ച രാത്രി 9.30ഒാടെ അസീം അൻസാരിയുടെ കടയിൽ കുടുംബസമേതം എത്തി കുടുബാംഗങ്ങളെ കാറിൽ ഇരുത്തി ബേക്കറിയിൽ സാധനംവാങ്ങാൻ പോയിരുന്നു. ഇൗ സമയം അമ്മച്ചി വീട് സ്വദേശി ബിജു ഭാസ്കറി​െൻറ വാഹനം അസീമി​െൻറ കാറിൽ ഇടിച്ച് നിർത്താതെപോയി. തുടർന്ന് കണ്ടുനിന്നവർ കാറിനെ പിന്തുടർന്ന് പിടികൂടി. ഇയാൾ മദ്യ ലഹരിയിലായിരുന്നു. തുടന്ന് ബിജുവിനെയും ഇയാളുടെ കാറും വെസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ തകർത്തതിന് ഇയാൾക്കെതിരെ കേസുമെടുത്തു. അസീമി​െൻറ കാർ ഒാടിച്ചുപോകാൻ പറ്റാത്ത നിലയിലായതിനാൽ കടയുടെ മുന്നിലായി ഒതുക്കിയിടുകയായിരുന്നു. ബിജുവിനെ പൊലീസ് കൊണ്ടു പോകുേമ്പാൾ കട തകർക്കുമെന്ന് ഇയാൾ ഭീക്ഷണി മുഴക്കിയിരുന്നതായും രാത്രി ഇയാൾ ജാമ്യത്തിലിറങ്ങിയതിന് ശേഷമാണ് അക്രമണം നടന്നതെന്നും കടയുടമ അൻസാരി പറയുന്നു. പുലർച്ചെ മൂന്നുമണിയോടെ മുഖം ഭാഗികമായി മറച്ച സംഘം കടയുടെ മുൻഭാഗം എറിഞ്ഞുതകർക്കുകയായിരുന്നു. രണ്ടുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കാറും പൂർണമായി തകർത്തിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് വ്യാപാരികൾ രാവിലെ മുതൽ കടയടച്ച് സമരം നടത്തിയെങ്കിലും പിന്നീട് തുറന്നു. പള്ളിത്തോട്ടത്തിൽ നിന്നും കൊല്ലം വെസ്റ്റ് പൊലീസ് സ്റേഷനിൽ നിന്നും പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തതായും പ്രതികളെ തിരിച്ചറിഞ്ഞാൽ ഉടൻ പടികൂടുമെന്നും പള്ളിതോട്ടം എസ്.െഎ എസ്.ടി. ബിജു 'മാധ്യമ'േത്താട് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story