Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനാട്ടുകാര്‍...

നാട്ടുകാര്‍ ഒറ്റക്കെട്ടായി, ബെവ്കോ മുട്ടുമടക്കി

text_fields
bookmark_border
തിരുവനന്തപുരം: അണപൊട്ടിയ ജനരോഷത്തിനുമുന്നില്‍ അധികൃതര്‍ മുട്ടുമടക്കി. നന്തന്‍കോട് നളന്ദ റോഡില്‍ മദ്യവിപണനശാല സ്ഥാപിക്കാനുള്ള നീക്കത്തില്‍നിന്ന് ബിവറേജസ് കോര്‍പറേഷന്‍ പിന്മാറി. മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലായിരുന്നു നാടകീയ പിന്മാറ്റം. നളന്ദ റോഡിലെ ജനസാന്ദ്രത ഏറിയ റോഡില്‍ മദ്യശാല പണിയാനുള്ള നീക്കം അതീവ രഹസ്യമായാണ് അധികൃതര്‍ നടത്തിയത്. എന്നാല്‍, ഇതിനെതിരെ വ്യാഴാഴ്ച പ്രദേശവാസികളും ഹോളി ഏഞ്ചല്‍സ് സ്കൂള്‍ കുട്ടികളും രംഗത്തത്തെിയതോടെ അധികൃതര്‍ പ്രതിരോധത്തിലായി. നാട്ടുകാരുടെ സമ്മര്‍ദത്തത്തെുടര്‍ന്ന് നഗരസഭ അധികൃതര്‍ എത്തി മദ്യശാല പൂട്ടിച്ചെങ്കിലും രാത്രി വൈകി വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. ഇതിനെതിരെ പ്രദേശവാസികള്‍ ഒറ്റക്കെട്ടായി രംഗത്തുവരുകയായിരുന്നു. എന്നാല്‍, പ്രതിഷേധങ്ങളെ നിയമപരമായി നേരിടുമെന്നായിരുന്നു ബിവറേജസ് കോര്‍പറേഷന്‍ എം.ഡി എച്ച്. വെങ്കിടേഷിന്‍െറ നിലപാട്. നാട്ടുകാര്‍ നിലപാട് കടുപ്പിച്ചതോടെ അധികൃതര്‍ വീണ്ടും പരുങ്ങലിലായി. വെള്ളിയാഴ്ച രാവിലെ വിപണനശാല തുറക്കുമെന്നായിരുന്നു അധികൃതര്‍ അറിയിച്ചത്. വെള്ളിയാഴ്ച രാവിലെ 8.30ഓടെ ബെവ്കോ വാടകക്കെടുത്ത കെട്ടിടത്തിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധവുമായി എത്തി. ജനരോഷം അവഗണിച്ച് മുന്നോട്ടുപോയാല്‍ തിരിച്ചടി നേരിടുമെന്ന് ബോധ്യമായ ബെവ്കോ അധികൃതര്‍ മദ്യശാല തുറക്കാനത്തെിയില്ല. തുടര്‍ന്ന് ജനകീയ പ്രതിരോധ സമിതി പ്രവര്‍ത്തകര്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍െറ ഓഫിസില്‍ ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി. 11.30ഓടെ വിപണനശാല തുടങ്ങാനുള്ള നീക്കത്തില്‍നിന്ന് പിന്തിരിയുന്നതായി മന്ത്രിയുടെ ഓഫിസ് അറിയിച്ചു. സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കുന്നെങ്കിലും നാട്ടുകാരെ കബളിപ്പിക്കാനുള്ള നീക്കം നടക്കില്ളെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. രാത്രി വൈകിയും പ്രദേശത്ത് ജനകീയ ജാഗ്രതസമിതി കാവല്‍ നില്‍ക്കുമെന്നും അവര്‍ വ്യക്തമാക്കി. നന്തന്‍കോട്ട് ഒൗട്ട്ലെറ്റ് തുടങ്ങാന്‍ കഴിയാതായതോടെ പഴയ സ്ഥലത്തുതന്നെ പ്രവര്‍ത്തനം തുടരുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മദ്യവിപണനശാലകള്‍ തുറക്കാനുള്ള നീക്കത്തിനെതിരെ ജനകീയപ്രക്ഷോഭം ശക്തമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story