Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightദക്ഷിണമേഖല...

ദക്ഷിണമേഖല ഡി.ജി.പിമാരുടെ യോഗം സുരക്ഷ പ്രശ്നങ്ങൾ, തീവ്രവാദം നേരിടാൻ സംസ്ഥാനങ്ങളുടെ ഏകോപനം ശക്തിപ്പെടുത്തും

text_fields
bookmark_border
തിരുവനന്തപുരം: കേരളം, കർണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ പൊതു അതിർത്തി പ്രദേശങ്ങളിൽ ജനം നേരിടുന്ന സുരക്ഷ പ്രശ്നങ്ങൾ നേരിടുന്നതിനും തീവ്രവാദ, മൗലികവാദ പ്രവണതകൾ കണ്ടെത്തുന്നതിനുമുള്ള ഏകോപനം കൂടുതൽ ഫലപ്രദമാക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുടെ യോഗം തീരുമാനിച്ചു. തീവ്രവാദ പ്രവർത്തനങ്ങളുൾപ്പെടെ അതിർത്തി മേഖലയിലെ ജനങ്ങൾ നേരിടുന്ന സുരക്ഷ ഭീഷണികൾ വികസന, ക്ഷേമരംഗങ്ങളിൽ സൃഷ്ടിക്കുന്ന പ്രശ്നങ്ങൾ പരമാവധി ഒഴിവാക്കുന്നതിന് സഹായകമായ സുരക്ഷ തന്ത്രങ്ങൾ ആവിഷ്കരിക്കാനും യോഗം തീരുമാനിച്ചു. മാവോവാദി തീവ്രവാദം, മതതീവ്രവാദം, മൗലികവാദ പ്രവണതകൾ എന്നിവ നേരിടൽ, ക്രമസമാധാന രംഗത്തെ പൊതുവായ ഏകോപനം തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്യുന്നതിനാണ് കേരള പൊലീസി​െൻറ ആതിഥേയത്വത്തിൽ തിരുവനന്തപുരത്ത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ഡി.ജി.പിമാരുടെ യോഗം ചേർന്നത്. ഒക്ടോബറിൽ പ്രധാനമന്ത്രി വിളിച്ചിരിക്കുന്ന പൊലീസ് മേധാവിമാരുടെ യോഗത്തിന് മുന്നോടിയായിരുന്നു യോഗം. അന്തർസംസ്ഥാന ഏകോപനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും സാങ്കേതികവിദ്യ കൂടുതൽ ഫലപ്രദമായി ഉപയോഗിക്കുന്നതിനും പരസ്പര സഹകരണം വർധിപ്പിക്കണമെന്ന് ആമുഖാവതരണം നടത്തിയ കേരള െപാലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. തമിഴ്നാട് ഡി.ജി.പി ടി.കെ. രാജേന്ദ്രൻ, പുതുച്ചേരി ഡി.ജി.പി എസ്.കെ. ഗൗതം, തമിഴ്നാട് എസ്.ഐ.ബി ചെന്നൈ എ.ഡി.ജി.പി ഹരിസേനവർമ, കർണാടക ഹ്യൂമൻ റൈറ്റ്സ് എ.ഡി.ജി.പി സഞ്ജയ് സഹായ്, ആന്ധ്രപ്രദേശ് േലാ ആൻഡ് ഓർഡർ എ.ഡി.ജി.പി ഹരീഷ്കുമാർ ഗുപ്ത, തമിഴ്നാട് എ.ഡി.ജി.പി സന്ദീപ് റായ് റാത്തോർ, വിജയവാഡ എസ്.ഐ.ബി ജോയൻറ് ഡയറക്ടർ ആർ.എ. ചന്ദ്രശേഖർ, ലക്ഷദ്വീപ് സ്പെഷൽ ബ്രാഞ്ച് എസ്.പി നിഥിൻ വൽസൺ എന്നിവർ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് പങ്കെടുത്തു. കേരള പൊലീസിനെ പ്രതിനിധീകരിച്ച് ഡി.ജി.പിമാരായ എ. ഹേമചന്ദ്രൻ, രാജേഷ് ദിവാൻ, ബി.എസ്. മുഹമ്മദ് യാസിൻ, എ.ഡി.ജി.പിമാരായ ബി. സന്ധ്യ, എസ്. ആനന്ദകൃഷ്ണൻ, ടി.കെ. വിനോദ്കുമാർ, ഐ.ജിമാരായ മനോജ് എബ്രഹാം, ജി. ലക്ഷ്മൺ, ദിനേന്ദ്ര കശ്യപ്, എന്നിവരും പങ്കെടുത്തു. യോഗാനന്തരം എ.ആർ ക്യാമ്പിൽ മുഖ്യമന്ത്രി പിണറായി വിജയനുമൊത്ത് ഓണസദ്യയിലും വിവിധ സംസ്ഥാനങ്ങളിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story