Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightനഗരസഭ കണ്ടിജൻറ്​...

നഗരസഭ കണ്ടിജൻറ്​ ജീവനക്കാരുടെ പെൻഷൻ പരിഷ്​കരിച്ചു

text_fields
bookmark_border
തിരുവനന്തപുരം: കോർപറേഷനുകളിലെയും മുനിസിപ്പാലിറ്റികളിെലയും കണ്ടിജൻറ് ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്കരിക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇവരുടെ ശമ്പളം നേരത്തെ പരിഷ്കരിച്ചിരുന്നു. * ബിവറേജസ് കോര്‍പറേഷ​െൻറ ചില്ലറ വില്‍പന ശാലകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ ഹെൽപര്‍- സെയില്‍സ്മാന്‍ തസ്തികയില്‍ 300 പേരെ എംേപ്ലായ്മ​െൻറ് എക്സ്ചേഞ്ച് വഴി നിയമിക്കും. *രണ്ടാം ലോകമഹായുദ്ധ സേനാനികള്‍ക്ക് പ്രതിമാസം നല്‍കുന്ന സാമ്പത്തികസഹായം 4000 രൂപയില്‍നിന്ന് 6000 രൂപയായും യുദ്ധസേനാനികളുടെ വിധവകള്‍ക്കുള്ള പ്രതിമാസസഹായം 2500 രൂപയില്‍നിന്ന് 6000 രൂപയായും വർധിപ്പിക്കും. *ഇന്‍ഫര്‍മേഷന്‍ കേരള മിഷ​െൻറ പുനരുദ്ധാരണവും ശമ്പളപരിഷ്കരണവും സംബന്ധിച്ച ശിപാര്‍ശകള്‍ ധനവകുപ്പി​െൻറ നിബന്ധനകള്‍ക്ക് വിധേയമായി നടപ്പാക്കാന്‍ തീരുമാനിച്ചു. * കേരള ഹൈകോടതിയില്‍ വിജിലന്‍സ് കേസ് നടത്തുന്നതിന് സ്പെഷല്‍ ഗവണ്‍മ​െൻറ് പ്ലീഡറായി എ. രാജേഷിനെ (കളമശ്ശേരി) നിയമിക്കും. * സുല്‍ത്താന്‍ ബത്തേരി ഗവ. താലൂക്ക് ആശുപത്രിയില്‍ പബ്ലിക്‍ ഹെല്‍ത്ത് ലാബ് സജ്ജമാക്കുന്നതിന് 10 തസ്തികകള്‍ സൃഷിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story