Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഉബർ ഹയർ ജില്ലയിലും

ഉബർ ഹയർ ജില്ലയിലും

text_fields
bookmark_border
തിരുവനന്തപുരം: ദീർഘദൂര യാത്ര ലക്ഷ്യമിട്ട് ഉബർ ഹയർ ജില്ലയിൽ പ്രവർത്തനം തുടങ്ങും. ഉബർ ടാക്സി സർവസ് ജില്ലയിലെത്തിയതി​െൻറ രണ്ടാം വാർഷിക വേളയിലാണ് ഉബർ ഹയർ തുടങ്ങുന്നതെന്ന് കേരള ജനറൽ മാനേജർ നിതിൻ നായർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വിനോദ സഞ്ചാരികൾക്കും ബിസിനസുകാർക്കും ദീർഘദൂര യാത്രക്ക് സൗകര്യമൊരുക്കുന്നു എന്നതാണ് ഉബർ ഹയറി​െൻറ പ്രത്യേകത. കിലോമീറ്ററിന് 11രൂപയാണ് ഇൗടാക്കുക. സംസ്ഥാനത്ത് കൊച്ചിയിലാണ് ഉൗബർ ഹയർ സർവിസ് നിലവിലുള്ളത്. വിനോദ സഞ്ചാര മേഖലയുടെ വികസനം ലക്ഷ്യമിട്ടാണ് സർവിസ് തുടങ്ങുന്നത്. മൊബൈൽ ഫോണിൽ ഉബർ ആപ്പിലൂടെ ടാക്സി ബുക്ക് ചെയ്യാം. ജില്ലക്കു പുറത്തേക്കാണ് പോവേണ്ടതെങ്കിൽ സ്ഥലം രേഖപ്പെടുത്തി ഉറപ്പാക്കണം. തുടർന്ന് ഡ്രൈവറുടെ പേരും ഫോേട്ടായും മറ്റ് വിവരങ്ങളും കാണാൻ കഴിയും. മിനിമം നിരക്ക് 200 രൂപയാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story