Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 1:47 PM IST Updated On
date_range 30 Aug 2017 1:47 PM ISTപടിപ്പുര മുതൽ അടുക്കള വരെ, എല്ലാമുണ്ട് ഇൗ കുടക്കീഴിൽ *ജില്ല പഞ്ചായത്ത് ഓണം^ബക്രീദ് ഗ്രാമീണമേള മാഞ്ഞാലിക്കുളം മൈതാനത്ത്
text_fieldsbookmark_border
പടിപ്പുര മുതൽ അടുക്കള വരെ, എല്ലാമുണ്ട് ഇൗ കുടക്കീഴിൽ *ജില്ല പഞ്ചായത്ത് ഓണം-ബക്രീദ് ഗ്രാമീണമേള മാഞ്ഞാലിക്കുളം മൈതാനത്ത് തിരുവനന്തപുരം: പടിപ്പുര മുതൽ അടുക്കള വരെയുള്ള സർവതും ഒരു കുടക്കീഴിെലാതുക്കി ജില്ല പഞ്ചായത്തിെൻറ ഓണം-ബക്രീദ് ഗ്രാമീണ മേളക്ക് തുടക്കമായി. മാഞ്ഞാലിക്കുളം മൈതാനത്ത് നടക്കുന്ന മേളയിൽ ആവശ്യക്കാർക്ക് സാധനങ്ങൾ തെരഞ്ഞെടുക്കാം. കൈക്കുത്തരി, അവൽ, തേൻ, കുടംപുളി, അച്ചാറുകൾ, ഉണക്കമത്സ്യം, നാടൻ പലഹാരങ്ങൾ, നേന്ത്രക്കായ, ജൈവ പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ, ക്ഷീരോൽപന്നങ്ങൾ, കൂൺ ഉൽപന്നങ്ങൾ അടക്കം മേളയിലുണ്ട്. സ്റ്റീൽ പാത്രങ്ങൾ അടുക്കള വാഴുന്നതിനിടയിലും നാടൻ കുട്ടക്കും വട്ടിക്കും മുറത്തിനുമൊക്കെ ആവശ്യക്കാരുണ്ട്. കാർഷികോപകരണങ്ങൾ, കരകൗശല വസ്തുക്കൾ, അലങ്കാരച്ചെടികൾ, വിത്തിനങ്ങൾ തുടങ്ങിയ ഗ്രാമീണ ഉൽപന്നങ്ങൾ, നാടൻ പച്ചക്കറികൾ, തൈകൾ, ഔഷധസസ്യങ്ങൾ എന്നിവ മിതമായ നിരക്കിൽ ലഭ്യമാകും ഇൻറഗ്രേറ്റഡ് റൂറൽ ഡെവലപ്മെൻറ് പ്രോഗ്രാം (ഐ.ആർ.ഡി.പി), എസ്.ജി.എസ്.വൈ ഗുണഭോക്താക്കളായ സംരഭകർ, സ്വയംസഹായ സംഘങ്ങൾ, കുടുംബശ്രീ എന്നിവർ ഉൽപാദിപ്പിച്ച വൈവിധ്യമാർന്നതും ഗുണമേന്മയുള്ളതുമാണ് ഉൽപന്നങ്ങൾ. സെപ്റ്റംബർ രണ്ടു വരെയാണ് ഗ്രാമീണ ഉൽപന്നങ്ങളുടെ പ്രദർശനവും വിൽപനയും. ജില്ല ദാരിദ്ര്യ ലഘൂകരണ വിഭാഗത്തിെൻറ സഹകരണത്തോടെയാണ് മേള. മാഞ്ഞാലിക്കുളം മൈതാനത്ത് നടന്ന ചടങ്ങിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ മേള ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് വി.കെ. മധു അധ്യക്ഷത വഹിച്ചു. പി.എ.യു പ്രോജക്ട് ഡയറക്ടർ ജെ.എ. അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി. രൺജിത്, ഡോ. സി.എസ്. ഗീത രാജശേഖരൻ, വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അനിതകുമാരി, എബ്രഹാം ഷാജി ജോൺ, ഡോ. കെ.ആർ. ഷൈജു, നീലകണ്ഠപ്രസാദ്, എസ്.എം. റാസി എന്നിവർ സംസാരിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വ. എ. ഷൈലജ ബീഗം സ്വാഗതവും സെക്രട്ടറി കെ. ചന്ദ്രശേഖരൻ നായർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story