Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Aug 2017 1:47 PM IST Updated On
date_range 30 Aug 2017 1:47 PM ISTതകർന്ന റോഡിൽ ഡാൻസർ തമ്പിയുടെ ഒറ്റയാൾ പ്രതിഷേധം
text_fieldsbookmark_border
പെരുമാതുറ: പുതുക്കുറിച്ചി മുതൽ പെരുമാതുറ വരെയുള്ള റോഡ് തകർന്ന് കുണ്ടുംകുഴിയുമായതിൽ പ്രതിഷേധിച്ച് ഡാൻസർ തമ്പിയുടെ ഒറ്റയാൾ പ്രതിഷേധം. ചളിക്കുളമായ റോഡിൽ കിടന്ന് വാഹനഗതാഗതം തടസ്സപ്പെടുത്തിയാണ് സമരം തുടങ്ങിയത്. ഇൗഭാഗത്തെ റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് മാസങ്ങളായി. റോഡിലെ കുഴികളിൽ വാഹനങ്ങൾവീണ് നിരവധി അപകടങ്ങളാണ് നിത്യവും ഉണ്ടാകുന്നത്. കഴിഞ്ഞദിവസം പുതുക്കുറിച്ചി വരെ റോഡ് റീടാർ ചെയ്തെങ്കിലും പെരുമാതുറ ഭാഗം ഒഴിവാക്കുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഡാൻസർ തമ്പി ഒറ്റയാൾ സമരം നടത്തിയത്. കാപ്ഷൻ ചളിക്കുളമായ റോഡിൽ കിടന്ന് പ്രതിഷേധിക്കുന്ന ഡാൻസർ തമ്പി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story