Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 1:51 PM IST Updated On
date_range 29 Aug 2017 1:51 PM ISTപൊതുമേഖലാ കശുവണ്ടി ഫാക്ടറികളിൽ കൂടുതൽ തൊഴിലാളികളെ നിയമിക്കും ^ജെ. മേഴ്സിക്കുട്ടിയമ്മ
text_fieldsbookmark_border
പൊതുമേഖലാ കശുവണ്ടി ഫാക്ടറികളിൽ കൂടുതൽ തൊഴിലാളികളെ നിയമിക്കും -ജെ. മേഴ്സിക്കുട്ടിയമ്മ കൊല്ലം: ഓണം കഴിഞ്ഞാലുടൻ പൊതുമേഖലാ കശുണ്ടി ഫാക്ടറികളിൽ കൂടുതൽ തൊഴിലാളികളെ നിയമിക്കുമെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. കശുവണ്ടി ഫാക്ടറികളിലെ തൊഴിലാളികൾക്കുള്ള ബോണസ് വിതരണം ചാത്തന്നൂർ കാപെക്സ് ഫാക്ടറി അങ്കണത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. തൊഴിലാളികളുടെ താൽപര്യം പൂർണമായും സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. അതുകൊണ്ടാണ് പുതുതായി എടുത്ത തൊഴിലാളികൾക്കും ബോണസ് നൽകുന്നത്. ഓണം കഴിഞ്ഞ് മുഴുവൻ തൊഴിലാളികൾക്കും ഗ്രാറ്റ്വിറ്റി നൽകുന്നതിനും നടപടി സ്വീകരിക്കും. തോട്ടണ്ടിയുടെ വില ഉയരുന്നതിന് ആനുപാതികമായി പരിപ്പിെൻറ വില വർധിക്കാത്തത് ഉൾപ്പെടെ പല പ്രതിസന്ധികളും മേഖലയിലുണ്ട്. എല്ലാക്കാലത്തും പൊതുമേഖലാ ഫാക്ടറികൾക്ക് നഷ്ടത്തിെൻറ പാതയിൽ മുന്നോട്ടുപോകാനാവില്ല. സംസ്കരണ പ്രക്രിയയിൽ പരമാവധി ശ്രദ്ധ ചെലുത്താൻ തൊഴിലാളികൾ ശ്രദ്ധിക്കണം. മൂന്നാമത്തെ വർഷം ഫാക്ടറികളുടെ നഷ്ടം ഇല്ലാതാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും -മന്ത്രി ചൂണ്ടിക്കാട്ടി. മികവ് പുലർത്തിയ ഫാക്ടറികൾക്കും മാനേജർമാർക്കും പുരസ്കാരം നൽകും. കാപെക്സ് ചെയർമാൻ എസ്. സുദേവൻ അധ്യക്ഷതവഹിച്ചു. കാപെക്സ് മാനേജിങ് ഡയറക്ടർ ആർ. രാജേഷ്, ഡയറക്ടർമാരായ സി.ജി. ഗോപുകൃഷ്ണൻ, ടി.സി. വിജയൻ, കോതേത്ത് ഭാസുരൻ, കെ. സുഭഗൻ, തൊഴിലാളി യൂനിയൻ പ്രതിനിധി തുളസീധരൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story