Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൂവക്കുടി പാലം...

കൂവക്കുടി പാലം ഉദ്ഘാടനം 30ന്

text_fields
bookmark_border
നെടുമങ്ങാട്: വെള്ളനാട്, അരുവിക്കര പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കരമനയാറിനു കുറുകെയുള്ള കൂവക്കുടി പാലം 30ന് ഉദ്ഘാടനം ചെയ്യും. ഒമ്പതുകോടി രൂപ ചെലവഴിച്ചാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള പഴയ പാലത്തിനു സമാന്തരമായി പുതിയ പാലം നിർമിച്ചത്. മുൻ നിയമസഭ സ്പീക്കർ ജി. കാർത്തികേയൻ മണ്ഡലത്തിൽ അവസാനമായി പങ്കെടുത്ത പൊതുപരിപാടിയിലാണ് പാലത്തി​െൻറ ശിലാസ്ഥാപനം നിർവഹിച്ചത്. ബുധനാഴ്ച വൈകീട്ട് അഞ്ചിന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ പാലം ഗതാഗതത്തിന് തുറന്നുകൊടുക്കും. കെ.എസ്. ശബരീനാഥൻ എം.എൽ.എ അധ്യക്ഷത വഹിക്കും. ഫോട്ടോ ബുധനാഴ്ച ഉദ്ഘാടനം ചെയ്യുന്ന കൂവക്കുടി പാലം
Show Full Article
TAGS:LOCAL NEWS 
Next Story