Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Aug 2017 1:44 PM IST Updated On
date_range 29 Aug 2017 1:44 PM ISTഅധഃസ്ഥിത ജനവിഭാഗത്തിെൻറ വിമോചകൻ ^എം.എം. ഹസൻ
text_fieldsbookmark_border
അധഃസ്ഥിത ജനവിഭാഗത്തിെൻറ വിമോചകൻ -എം.എം. ഹസൻ തിരുവനന്തപുരം: അധഃസ്ഥിത ജനവിഭാഗത്തിെൻറ വിമോചകനും നവോത്ഥാന നായകനുമായിരുന്നു അയ്യങ്കാളിയെന്ന് കെ.പി.സി.സി പ്രസിഡൻറ് എം.എം. ഹസൻ. അയ്യങ്കാളിയുടെ 154ാമത് ജന്മദിനം ഭാരതീയ ദലിത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി നേതൃത്വത്തിൽ അയ്യങ്കാളി സ്ക്വയറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദലിതുകളുടെ ഇന്നത്തെ അവസ്ഥ പരിതാപകരമാണെന്നും ഹസൻ അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡൻറ് കെ. വിദ്യാധരൻ അധ്യക്ഷത വഹിച്ചു. അനുസ്മരണ ചടങ്ങിൽ കെ. മുരളീധരൻ എം.എൽ.എ, ടി.ശരത്ചന്ദ്രപ്രസാദ്, നെയ്യാറ്റിൻകര സനൽ, കരകുളം കൃഷ്ണപിള്ള, എം. വിൻസെൻറ് എം.എൽ.എ, അഡ്വ. ഷിഹാബ്, ദലിത് കോൺഗ്രസ് ഭാരവാഹികളായി ഡി.എസ്. രാജ്, കെ. അനിരുദ്ധൻ, കെ.ബി. ബാബുരാജ്, കാവല്ലൂർ മധു, കുറക്കട മധു തുടങ്ങിയവർ പങ്കെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story