Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Aug 2017 1:48 PM IST Updated On
date_range 27 Aug 2017 1:48 PM ISTതീവണ്ടിയിൽനിന്ന് വീണ് മരിച്ച ജവാന് യാത്രാമൊഴി ജില്ല ഭരണകൂടം അവഗണിച്ചെന്ന് പരാതി
text_fieldsbookmark_border
ശാസ്താംകോട്ട: പുതിയ ഡ്യൂട്ടി സ്ഥലത്തേക്കുള്ള യാത്രക്കിടെ തീവണ്ടിയിൽനിന്ന് വീണ് മരിച്ച ജവാെൻറ ഭൗതികദേഹം വീട്ടിൽ കൊണ്ടുവന്ന് സംസ്കരിച്ചു. ജില്ല ഭരണകൂടത്തെ പ്രതിനിധീകരിച്ച് ആരും അന്തിമോപചാരം അർപ്പിക്കാൻ എത്താതിരുന്നത് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കി. ശൂരനാട് വടക്ക് ആനയടി മുകുന്ദവിള പുത്തൻവീട്ടിൽ സുഭാഷ്കുമാർ (33) രാജസ്ഥാനിലാണ് മരിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. കരസേനയുടെ രാജസ്ഥാൻ ആർട്ടിലറി വിഭാഗത്തിൽ ജോലിനോക്കി വരികയായിരുന്നു. ശനിയാഴ്ച രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിൽ കൊണ്ടുവന്ന മൃതദേഹം പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ജവാന്മാർ ഏറ്റുവാങ്ങിയാണ് വീട്ടിലെത്തിച്ചത്. സൈനിക ബഹുമതികൾ അർപ്പിച്ചു. ശൂരനാട് എസ്.ഐ വി. സജീഷ്കുമാർ ഉപചാരം അർപ്പിച്ചതൊഴിച്ചാൽ സർക്കാറിനെ പ്രതിനിധീകരിച്ച് ആരും എത്തിയില്ല. ഇതിനെതിരെ നാട്ടുകാർ കടുത്തപ്രതിഷേധമുയർത്തി. കോവൂർ കുഞ്ഞുമോൻ എം.എൽ.എ അന്തിമോപചാരം അർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story