Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Aug 2017 1:45 PM IST Updated On
date_range 26 Aug 2017 1:45 PM ISTശാസ്ത്രിനഗറിലെ 24 സുവർണ ദമ്പതികളെ ആദരിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: കരമന ശാസ്ത്രി നഗർ അസോസിയേഷെൻറ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ശാസ്ത്രിനഗറിലെ ദാമ്പത്യത്തിൽ 50 വർഷം പൂർത്തിയാക്കിയ 24 സുവർണദമ്പതികളെ ആദരിച്ചു. പ്രോഗ്രാം കമ്മിറ്റി അശ്വതി തിരുനാൾ ലക്ഷ്മിഭായിയാണ് ദമ്പതിമാർക്ക് ഉപഹാരങ്ങൾ നൽകി ആദരിച്ചത്. കൺവീനർ എൻ. സോമരാജൻ സുവർണ ദമ്പതികളെ പരിചയപ്പെടുത്തി. അസോസിയേഷൻ പ്രസിഡൻറ് കെ. കരുണാകരൻ ഉണ്ണിത്താെൻറ അധ്യക്ഷതയിൽ കൂടിയ സമ്മേളനത്തിൽ കൗൺസിലർ അജിത്, ആർ. സഹദേവൻ നായർ, ശാസ്ത്രി നഗർ സഹകരണസംഘം പ്രസിഡൻറ് കെ. രാധകൃഷ്ണൻ നായർ, അേസാസിയേഷൻ സെക്രട്ടറി പി.ആർ. ശ്രീകുമാർ, എസ്. ജയിൽകുമാർ എന്നിവർ സംബന്ധിച്ചു. ബിന്ദുേഗാപിനാഥ് സംവിധാനം ചെയ്ത താമരനൂല് എന്ന ഹ്രസ്വചിത്രവും പി.ആർ. ശ്രീകുമാർ സംവിധാനം െചയ്ത ആറന്മുള എന്ന ഡോക്യുമെൻററിയും പ്രദർശിപ്പിച്ചു. തുടർന്ന് കലാപരിപാടികൾ അരങ്ങേറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story