Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightപെരുംകുളം വയൽ വാണിഭം...

പെരുംകുളം വയൽ വാണിഭം 27 മുതൽ

text_fields
bookmark_border
കൊട്ടാരക്കര: പെരുംകുളം കൈരളി കലാ സാംസ്കാരിക സമിതിയുടെ സെപ്റ്റംബർ മൂന്നു വരെ നടക്കും. കാർഷിക ഉൽപന്നങ്ങളുടെയും ഉപകരണങ്ങളുടെയും പ്രദർശനവും വിൽപനയും അമ്യൂസ്മ​െൻറ് പാർക്ക്, കലാ പരിപാടികൾ എന്നിവ നടക്കും. 27ന് വൈകീട്ട് അഞ്ചിന് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്യും. പ്രസിഡൻറ് എൻ. രാജേഷ് കുമാർ അധ്യക്ഷത വഹിക്കും. പി. ഐഷാപോറ്റി എം.എൽ.എ കലാസന്ധ്യ ഉദ്ഘാടനം ചെയ്യും. ഏഴിന് നാടകം 'വെയിൽ'. 28ന് വൈകീട്ട് ആറിന് കേന്ദ്ര സംഗീതനാടക പുരസ്കാരം നേടിയ കലാമണ്ഡലം രാമചന്ദ്രൻ ഉണ്ണിത്താനെ ആദരിക്കും. 6.30ന് ലവണാസുരവധം കഥകളി, രാത്രി എട്ടിന് രാഗസുധ. 29ന് വൈകീട്ട് ആറിന് കവിയരങ്ങ് നടക്കും. രാത്രി എട്ടിന് ഗാനമേള. 30ന് വൈകീട്ട് ആറിന് സ്പീഡ് കാർട്ടൂണിസ്റ്റ് ജിതേഷ് ജിയുടെ വരയരങ്ങ്, രാത്രി എട്ടിന് മാജിക് ഷോ. 31ന് വൈകീട്ട് അഞ്ചിന് തായമ്പക, 6.30ന് കളരിപ്പയറ്റ്, രാത്രി 8.30ന് കലോത്സവ പ്രതിഭകളുടെ കലാപരിപാടികൾ. സെപ്റ്റംബർ ഒന്നിന് വൈകീട്ട് ആറിന് നൃത്തസന്ധ്യ, രാത്രി എട്ടിന് നാടൻ പാട്ട്. രണ്ടിന് വൈകീട്ട് ആറിന് നാടൻപാട്ട്, ചെമ്പകത്തേര്, രാത്രി എട്ടിന് നാടകം 'നോക്കുകുത്തി'. മൂന്നിന് വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം മുൻ മന്ത്രി ആർ. ബാലകൃഷ്ണ പിള്ള ഉദ്ഘാടനം ചെയ്യും. തുടർന്ന് കരടികളിയും നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story