Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Aug 2017 1:47 PM IST Updated On
date_range 24 Aug 2017 1:47 PM ISTപ്രവാസികളെ കൊള്ളയടിക്കാൻ അനുമതി നൽകിയ കേന്ദ്ര നിലപാട് തിരുത്തണം ^കേരള പ്രവാസി സംഘം
text_fieldsbookmark_border
പ്രവാസികളെ കൊള്ളയടിക്കാൻ അനുമതി നൽകിയ കേന്ദ്ര നിലപാട് തിരുത്തണം -കേരള പ്രവാസി സംഘം തിരുവനന്തപുരം: ഒാണം-ബലിപെരുന്നാൾ വേളയിൽ പ്രവാസികളെ കൊള്ളയടിക്കാൻ വിമാനക്കമ്പനികൾക്ക് അനുമതി നൽകിയ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിെൻറ നിലപാട് തിരുത്തണമെന്ന് കേരള പ്രവാസി സംഘം സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. സൗദിയിലേക്കുള്ള വിമാനനിരക്കാണ് വൻതോതിൽ ഉയർത്തിയത്. ജിദ്ദയിലേക്ക് ഇരട്ടിയായാണ് വർധിപ്പിച്ചത്. അബൂദബി, ദോഹ, കുവൈത്ത്, ഒമാൻ എന്നിവിടങ്ങളിലേക്കുമുള്ള ചാർജും വലിയതോതിൽ കൂട്ടിയിരിക്കുകയാണ്. ഒരു നിയന്ത്രണവുമില്ലാതെ നിരക്ക് കൂട്ടാൻ എയർഇന്ത്യ ഉൾപ്പെടെ എല്ലാ വിമാനകമ്പനികൾക്കും അനുമതി നൽകിയ കേന്ദ്രസർക്കാർ നടപടി ഉടനടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story