Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിലക്കയറ്റം തടയുന്നതിൽ...

വിലക്കയറ്റം തടയുന്നതിൽ കേന്ദ്ര^-സംസ്ഥാന സർക്കാറുകൾ പരാജയം ^ഉമ്മൻ ചാണ്ടി

text_fields
bookmark_border
വിലക്കയറ്റം തടയുന്നതിൽ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ പരാജയം -ഉമ്മൻ ചാണ്ടി കിളിമാനൂർ: രാജ്യത്ത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം പിടിച്ചു നിർത്തുന്നതിൽ കേന്ദ്ര--സംസ്ഥാന സർക്കാറുകൾ പരാജയപ്പെട്ടതായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. കിളിമാനൂർ പുളിമാത്ത് പഞ്ചായത്തിലെ വാലുപച്ചയിൽ ഇന്ദിര ഗാന്ധി ജന്മശതാബ്ദി കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറോ സംസ്ഥാനത്തെ പിണറായി സർക്കാറോ ജനങ്ങൾക്ക് വേണ്ടിയല്ല പ്രവർത്തിക്കുന്നത്. പെട്രോളിനും ഡീസലിനും വില ഏറ്റവും കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലി​െൻറ വില പകുതിയായി കുറഞ്ഞിട്ടും പെട്രോളിയം ഉൽപന്നങ്ങളുടെ വില കുറയുന്നില്ല. കേരളത്തിൽ വിലക്കയറ്റം പിടിച്ചുനിർത്തിയെന്ന് അവകാശപ്പെടുമ്പോഴും അരിയടക്കമുള്ള നിത്യോപയോഗ സാധനങ്ങളുടെ വില നിത്യേന വർധിക്കുന്നു. നാട്ടിൽ ശുചീകരണ പ്രവർത്തനങ്ങൾക്കുവേണ്ടി ലക്ഷങ്ങൾ ചെലവഴിക്കുമ്പോൾ പനി മരണങ്ങൾ തുടർക്കഥയാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി. സനൻ അധ്യക്ഷത വഹിച്ചു. മുതിർന്ന പ്രവർത്തകരെ ആദരിക്കൽ കെ.പി.സി.സി അംഗം എൻ. സുദർശനനും ഓണക്കോടി വിതരണം എ. ഇബ്രാഹിം കുട്ടിയും പoനോപകരണങ്ങളുടെ വിതരണം എ. ഷിഹാബുദ്ദീനും നിർവഹിച്ചു. പി. സൊണാൽജ്, ഗംഗാധര തിലകൻ, സി. രുക്മിണിയമ്മ, എം.എ. ബാലചന്ദ്രൻ, എസ്‌. ശ്യാംജിത്ത്, ഷൈജുലാൽ, എസ്. സുസ്മിത, ജി. ശാന്തകുമാരി, സി. ബിനു എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story