Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2017 1:45 PM IST Updated On
date_range 23 Aug 2017 1:45 PM ISTബിൽ കത്തിച്ചു; മദ്യവിരുദ്ധ ജനകീയമുന്നണിയുടെ സമരം അവസാനിച്ചു
text_fieldsbookmark_border
തിരുവനന്തപുരം: തദ്ദേശഭരണകൂടങ്ങളുടെ മദ്യനിരോധനാധികാരം അട്ടിമറിക്കരുതെന്നാവശ്യപ്പെട്ട് കേരള മദ്യവിരുദ്ധജനകീയ മുന്നണി സെക്രേട്ടറിയറ്റിന് മുന്നിൽനടത്തിയ സത്യഗ്രഹം അവസാനിപ്പിച്ചു. ജനാധികാരം അട്ടിമറിച്ച് നിയസഭയിൽ ബിൽ പാസാക്കിയതിനാൽ ബിൽപകർപ്പ് കത്തിച്ചുകൊണ്ടാണ് 18-ാം ദിവസം സമരം അവസാനിപ്പിച്ചത്. സെക്രേട്ടറിയറ്റ് ഗേറ്റിൽ സമാപനം പി. ഉബൈദുല്ല എം.എൽ.എ ഉദ്ഘാടനം ചെയ്തു. സമരം മന്ത്രി ജലീലിെൻറ നാട്ടിലേക്ക് മാറ്റുമെന്ന മുന്നണി നേതാക്കളുടെ പ്രഖ്യാപനത്തിന് എം.എൽ.എ പിന്തുണ അറിയിച്ചു. ഫാ. വർഗീസ് മുഴുത്തേറ്റ്, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ഒ.കെ. കുഞ്ഞിക്കോമു എന്നിവർ നേതൃത്വം നൽകി. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് എച്ച്. ഷഹീർ മൗലവി, ജില്ല സെക്രട്ടറി എ. അൻസാരി, പ്രഫ. സി. മാമച്ചൻ, പി.പി. അബ്ദുൽ അസീസ്, സി.സി. സാജൻ, അനിൽകുമാർ, എഫ്.എം. ലാസർ, വൈ. രാജു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story