Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകഥകളി ആസ്വാദനത്തിനും...

കഥകളി ആസ്വാദനത്തിനും പഠനത്തിനും വായനയുടെ പുതുലോകം

text_fields
bookmark_border
തിരുവനന്തപുരം: കഥകളി ആസ്വാദനത്തിനും പഠനത്തിനും വായനയുടെ പുതു ലോകം തുറന്ന് 108 ആട്ടക്കഥകൾ പ്രകാശനം ചെയ്തു. രണ്ടു വാല്യങ്ങളായി പുറത്തിറക്കിയ പുസ്തകങ്ങളുടെ പ്രകാശനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. കഥകളിയെ തനത് രീതിയിൽ േപ്രാത്സാഹിപ്പിക്കുന്നതിന് ആവുന്നതെല്ലാം സർക്കാർ ചെയ്യുമെന്ന് മന്ത്രി പറഞ്ഞു. കഥകളി തിയറ്റർ തുടങ്ങുന്ന കാര്യം ആലോചനയിലാണെന്നും അദ്ദേഹം അറിയിച്ചു. ഓരോ കഥയും രംഗവിഭാഗം ചെയ്ത് ശ്ലോകാർഥം, രംഗസൂചനകൾ, വാഗർഥസൂചിക തുടങ്ങിയവ നൽകി പഠിതാക്കൾക്കും പ്രയോജനപ്രദമായാണ് സാഹിത്യ പ്രവർത്തക സഹകരണ സംഘം പുസ്തകം പുറത്തിറക്കുന്നത്. ഡോ. പി. വേണുഗോപാലനാണ് സമാഹരണവും സംശോധനവും നടത്തിയത്. സംഘം പ്രസിഡൻറ് ഏഴാച്ചേരി രാമചന്ദ്രൻ അധ്യക്ഷതവഹിച്ചു. മാർഗി വിജയകുമാർ, കലാമണ്ഡലം ഷൺമുഖൻ എന്നിവർ പുസ്തകം സ്വീകരിച്ചു. നടൻ നെടുമുടി വേണു മുഖ്യപ്രഭാഷണം നടത്തി. മാർഗി സെക്രട്ടറി എസ്. ശ്രീനിവാസൻ, ഡോ. ജോർജ് ഓണക്കൂർ എന്നിവർ പങ്കെടുത്തു. പൊന്ന്യം ചന്ദ്രൻ സ്വാഗതവും ജി. ബിപിൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story