Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2017 1:45 PM IST Updated On
date_range 23 Aug 2017 1:45 PM ISTജാക്ടോ–ജിയോ സംഘടനയുടെ പണിമുടക്ക്; പല സ്ഥലത്തും പഠിപ്പ് മുടങ്ങി
text_fieldsbookmark_border
നാഗർകോവിൽ: ജോയൻറ് ആക്ഷൻ കമ്മിറ്റി ഓഫ് തമിഴ്നാട് ടീച്ചേഴ്സ് ഓർഗനൈസേഷെൻറയും- ഗവൺമെൻറ് എംപ്ലോയ്സ് അസോസിയേഷെൻറയും(ജാക്ടോ-ജിയോ) നേതൃത്വത്തിൽ ഒരു ദിവസത്തെ സൂചന പണിമുടക്ക് നടന്നു. കന്യാകുമാരി ജില്ലയിൽ പണിമുടക്ക് പൂർണമായിരുന്നു. നാഗർകോവിൽ കലക്ടർ ഓഫിസ്, വിളവങ്കോട്, കൽക്കുളം, തോവാള എന്നീ താലൂക്ക് ഓഫിസുകൾക്കു മുന്നിലുമാണ് പ്രതിഷേധ സമരം നടന്നത്. പഴയ പെൻഷൻ പദ്ധതി നടപ്പാക്കുക, ഏഴാം ശമ്പളകമീഷൻ നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സൂചന പണിമുടക്ക് നടത്തിയത്. ജില്ലയിൽ 18,000ത്തോളം ജീവനക്കാർ സമരത്തിൽ പങ്കെടുത്തതായി സമരത്തിന് നേതൃത്വം നൽകിയവർ പറഞ്ഞു. ഭഗവതിയപ്പാപിള്ള, ത്യാഗരാജൻ, രാധാകൃഷ്ണൻ ഉൾപ്പെടെ നിരവധി സംഘടനാ പ്രതിനിധികൾ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story