Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2017 1:45 PM IST Updated On
date_range 23 Aug 2017 1:45 PM ISTനിർമാണം പൂർത്തിയായിട്ടും പൂട്ട് തുറക്കാതെ ആയുർവേദ ആശുപത്രി കെട്ടിടം
text_fieldsbookmark_border
ബാലരാമപുരം: നിർമാണം പൂർത്തിയായ ആയുർവേദ ആശുപത്രി കെട്ടിടം ഉദ്ഘാടനത്തിനായി കാത്തുകിടക്കുന്നു. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി 2013-14 കാല ഘട്ടത്തിലാണ് തെക്കേകുളത്ത് ആയുർവേദ ആശുപത്രി കെട്ടിടത്തിന് തറക്കല്ലിട്ടത്. കെട്ടിടം പൂർത്തിയായി മൂന്നു മാസം കഴിയുമ്പോഴും ഉദ്ഘാടനം നടന്നിട്ടില്ല. നിലവിൽ ബാലരാമപുരം മാർക്കറ്റിന് സമീപെത്ത ആയുർവേദ ആശുപത്രിയുടെ പ്രവർത്തനം അസൗകര്യങ്ങൾക്ക് നടുവിലാണ്. പഞ്ചായത്ത് തെക്കേകുളത്ത് അനുവദിച്ച 20-സെൻറ് സ്ഥലത്തായിരുന്നു നിർമാണം. ശശിതരൂർ എം.പിയുടെ ഫണ്ടിൽനിന്ന് 25-ലക്ഷം രൂപയും അനുവദിച്ചിരുന്നു. കെട്ടിടം പൂർത്തിയായാതോടെ കിടത്തിച്ചികിത്സ സൗകര്യത്തോടെയുള്ള ആശുപത്രിയുടെ പ്രവർത്തനം ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story