Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2017 1:54 PM IST Updated On
date_range 22 Aug 2017 1:54 PM ISTമുപ്പതാണ്ടുകൾക്ക് മുമ്പ് വിസ്മൃതിയിലായ സീതകളി വീണ്ടും അരങ്ങിൽ
text_fieldsbookmark_border
കൊല്ലം: പെരിനാട് ഗ്രാമപഞ്ചായത്തിെൻറ നേതൃത്വത്തിൽ 28ന് വൈകീട്ട് ഏഴിന് പഞ്ചായത്ത് പാർക്കിൽ സീതകളി നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. മൂന്ന് പതിറ്റാണ്ടുമുമ്പ് വിസ്മൃതിയിലാണ്ട സീതകളി യുവതലമുറകളിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമകരമായ ദൗത്യമാണ് പഞ്ചായത്തും അണിയറപ്രവർത്തകരും ഏെറ്റടുത്തിരിക്കുന്നത്. പണ്ട്കാലത്ത് ഒാണനാളുകളിലെ അത്തംമുതൽ തിരുേവാണം വരെയാണ് ഇത് അരങ്ങേറിയിരുന്നത്. രാമായണകഥയിലെ വനയാത്രമുതൽ ലങ്കാദഹനം വരെയുള്ള ഭാഗങ്ങളാണ് കളിയിൽ ഉൾപ്പെടുത്തിയിരുന്നത്. ദലിത് വിഭാഗങ്ങളിൽ നിന്നാണ് ഇൗ കലാരൂപം ഉത്ഭവിച്ചത്. പണ്ടുകാലത്തെ ജാതി, മത, വർണ, വർഗ വിവേചനങ്ങൾക്കതീതമായി സീതകളി ജനകീയമാകുകയും പെരിനാടിെൻറ കലാരൂപമാകുകയും ചെയ്തു. മുപ്പതാണ്ടുകൾക്ക് മുമ്പാണ് സീതകളി അവസാനമായി പെരിനാട് അരങ്ങേറിയത്. മുൻകാല കലാകാരന്മാരെ കണ്ടെത്തി വായ്മൊഴികളും പാട്ടുകളും ശേഖരിച്ചാണ് സീതകളി വീണ്ടും അരങ്ങിലെത്തിക്കുന്നത്. സീതകളി അതിെൻറ പഴമയോടും പെരുമയോടും പുനരാവിഷ്കരിക്കുക, നിലനിർത്തുക എന്ന ലക്ഷ്യമാണ് പെരിനാട് പഞ്ചായത്ത് ഏറ്റെടുത്തിരിക്കുന്നത്. ഇതിനുള്ള ഫണ്ട് ശേഖരിക്കുന്നത് ജനകീയമായാണ്. തിരക്കഥാകൃത്തും നാടക പ്രവർത്തകനുമായ ഷാജിമോനാണ് സീതകളിക്ക് രംഗഭാഷ ഒരുക്കുന്നത്. ചെറുമൂട് വിജയശ്രീ ആർട്സ് ക്ലബാണ് അവതരണം. വാർത്തസമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡൻറ് എൽ. അനിൽ, വിനയരാജ്, ഷാജിമോൻ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story