Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്വാശ്രയ വിഷയം:...

സ്വാശ്രയ വിഷയം: എം.എസ്.എഫ് കലക്ടറേറ്റ് ഉപരോധിച്ചു

text_fields
bookmark_border
കൊല്ലം: സ്വാശ്രയ മെഡിക്കൽ ഫീസ് ഏകീകരണത്തി​െൻറ പേരിൽ സർക്കാറും മാനേജ്മ​െൻറ് മുതലാളിമാരും ഒത്തുചേർന്ന് നടപ്പാക്കുന്ന സ്വാശ്രയ കൊള്ളക്കെതിരെ എം.എസ്.എഫ് ജില്ല കമ്മിറ്റി കലക്ടറേറ്റ് ഉപരോധിച്ചു. യു.ഡി.എഫ് സർക്കാറി​െൻറ കാലത്ത് 1.75 ലക്ഷം രൂപ മെറിറ്റ് ഫീസിലും ബി.പി.എൽ വിദ്യാർഥികൾക്ക് 25000 രൂപയിലും പഠിക്കാമായിരുന്ന സാഹചര്യമാണ് 11 ലക്ഷമെന്ന തുകയിലേക്ക് എത്തിച്ചേർന്നിരിക്കുന്നത്. മെഡിക്കൽ വിദ്യാഭ്യാസം പാവപ്പെട്ട വിദ്യാർഥികൾക്ക് അപ്രാപ്യമാകുന്ന ഫീസ് ഘടന പിൻവലിക്കണമെന്നും ഫീസ് വർധനവുമായി ബന്ധപ്പെട്ട അന്തിമ കോടതി വിധി തീർപ്പാക്കുന്നത് വരെ പ്രവേശനനടപടികൾ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ടാണ് എം.എസ്.എഫ് കലക്ടറേറ്റ് ഉപരോധിച്ചത്. ജില്ല പ്രസിഡൻറ് അംജിത് കുരീപ്പള്ളി ഉദ്ഘാടനംചെയ്തു. ജില്ല ട്രഷറർ അൻവർഷാ വിളയിൽ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഫൈസി കരുനാഗപ്പള്ളി സ്വാഗതംപറഞ്ഞു. എം.എസ്.എഫ് നേതാക്കളായ സക്കരിയ, ജുനൈദ്, ഗസ്നി, സാബിത്ത് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story