Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2017 1:54 PM IST Updated On
date_range 22 Aug 2017 1:54 PM ISTജി.എസ്.ടി: ഓണവിപണിയെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയിൽ വ്യാപാരികൾ
text_fieldsbookmark_border
പത്തനാപുരം: ചരക്ക് സേവനനികുതി പ്രാബല്യത്തില്‍ വന്നതും നോട്ട് പ്രതിസന്ധിയും ഓണവിപണിയെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയിലാണ് വ്യാപാരികൾ. നോട്ട് നിരോധനത്തില്‍നിന്ന് പൊതുജനം മുക്തരാകുന്നതിന് മുമ്പ് ജി.എസ്.ടി കൂടി പ്രാബല്യത്തില്‍ വന്നത് വ്യാപാരികളെയും ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. അതിര്‍ത്തി പട്ടണം ആയതിനാല്‍ തന്നെ പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ നിന്നുമുള്ള ആളുകള്‍ ഏറെ ആശ്രയിക്കുന്നത് പത്തനാപുരത്തെ വിപണിയെയാണ്. സാധാരണ ഓണത്തിന് ആഴ്ചകള്‍ക്ക് മുേമ്പ സജീവമാകുന്നതാണ് ഇവിടുത്തെ വിപണി. ഓണം വിപണികളില്‍ കോടികണക്കിന് രൂപയുടെ കച്ചവടം നടക്കുന്ന മേഖല ഇത്തവണ കനത്ത പ്രതിസന്ധിയിലാണ്. നോട്ട് ക്ഷാമം തന്നെയാണ് പ്രധാന വില്ലന്‍. 1000, 500 രൂപകളുടെ നോട്ടുകളുടെ ക്ഷാമവും പകരം പുതിയ നോട്ടുകള്‍ ആവശ്യാനുസരണം ലഭിക്കാതിരുന്നതും പൊതുജനങ്ങളെ വിപണിയില്‍നിന്ന് അകറ്റിയിരിക്കുന്നു. 2000 രൂപ നല്‍കി സാധനങ്ങള്‍ വാങ്ങിയാല്‍ ബാക്കി നല്‍കാനും ചെറിയ നോട്ടുകള്‍ കുറവാണ്. ജി.എസ്.ടി പ്രാകാരം സാധനങ്ങള്‍ പുതിയ നികുതി സംവിധാനത്തിലേക്ക് മാറിയിട്ടില്ല. പല നിത്യോപയോഗ സാധനങ്ങളും നികുതിയനുസരിച്ച് എത്തിത്തുടങ്ങിയിട്ടില്ല. റബര്‍ വിലയിടിവും കാര്‍ഷികരംഗത്തെ തകര്‍ച്ചയും വല്ലാതെ ബാധിക്കുമെന്നും മൊത്ത കച്ചവടക്കാര്‍ പറയുന്നു. കടമെടുത്തും വായ്പ വാങ്ങിയും വ്യാപാരം നടത്തുന്ന കച്ചവടക്കാരും എറെ ആശങ്കയിലാണ്. വിപണിയുടെ തകര്‍ച്ചയും നോട്ട് ക്ഷാമവും ഓണാഘോഷത്തിെൻറ നിറം കെടുത്തും. കാർഷിക ഉപകരണ പ്രദർശനം പത്തനാപുരം: പുതു തലമുറക്ക് കാർഷിക ഉപകരണങ്ങളിൽ അറിവ് പകരാനും കാണാനുമായി മൗണ്ട് താബോർ ഹൈസ്കൂളിൽ പ്രദർശനം സംഘടിപ്പിച്ചു. പ്രാദേശികമായി ശേഖരിച്ച അമ്പതിലധികം പഴയ കാല കാർഷിക ഉപകരണങ്ങൾ പ്രദർശനത്തിൽ ഒരുക്കിയിരുന്നു. നാഴി, ചങ്ങഴി, പറ, കലപ്പ, നുകം തുടങ്ങി വിദ്യാർഥികൾ കാണാത്ത വസ്തുക്കൾ പ്രദർശനത്തിലുണ്ടായിരുന്നു. ഓരോ വസ്തുക്കളെ പറ്റിയും കുട്ടികൾക്ക് പറഞ്ഞു നൽകുകയും ചെറിയ വസ്തുക്കളുടെ ഉപയോഗം കാട്ടികൊടുക്കുകയും ചെയ്തു. കർഷക ദിനാചരണത്തിെൻറ ഭാഗമായി നടന്ന പരിപാടി സ്കൂൾ ഹെഡ്മാസ്റ്റർ കോശി തോമസ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ബി. ഷാജി അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ബഞ്ചമിൻ മാത്തൻ മികച്ച കർഷകരെ ആദരിച്ചു. അധ്യാപകരായ ശാന്തി, ജസി ജോൺ, ഹനീഫ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story