Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2017 1:50 PM IST Updated On
date_range 22 Aug 2017 1:50 PM ISTശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസിയാക്കാൻ ശ്രമം ^മന്ത്രി എം.എം. മണി
text_fieldsbookmark_border
ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസിയാക്കാൻ ശ്രമം -മന്ത്രി എം.എം. മണി കൊല്ലം: ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസിയാക്കാൻ ചിലർ നടത്തുന്ന ശ്രമം വിജയിക്കില്ലെന്ന് മന്ത്രി എം.എം. മണി. ശ്രീനാരായണ ധർമവേദിയുടെ ആഭിമുഖ്യത്തിൽ ഗുരുദേവെൻറ 'നമുക്ക് ജാതിയില്ല' വിളംബരത്തിെൻറ ശതാബ്ദി ആഘോഷ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉത്തരേന്ത്യയിലെ ചില സന്യാസിമാരുടെ കൂട്ടത്തിൽ ശ്രീനാരായണ ഗുരുവിനെ പെടുത്താനാണ് ശ്രമം. ജാതിവ്യവസ്ഥക്കെതിരെ പൊരുതിയ ശ്രീനാരായണ ഗുരുവിനെ എത്രകാലം കഴിഞ്ഞാലും ഈ നാട് സ്മരിക്കും. ഗുരുദേവെൻറ മഹത്തായ സന്ദേശങ്ങളിൽനിന്ന് വ്യതിചലിച്ച് ഇന്ന് ചില സമുദായ നേതാക്കൾ പ്രവർത്തിക്കുന്നതിനെതിരെ പ്രതികരിക്കണം. രാജ്യത്തെ ഇന്നത്തെ സാമൂഹിക രാഷ്ട്രീയ ചുറ്റുപാടിൽ ശ്രീനാരായണ ഗുരുവിെൻറ സന്ദേശങ്ങൾക്ക് പ്രസക്തി ഏറെയാണെന്നും മന്ത്രി പറഞ്ഞു. രാജ്കുമാർ ഉണ്ണി അധ്യക്ഷത വഹിച്ചു. എൻ.കെ. േപ്രമചന്ദ്രൻ എം.പി, സ്വാമി ഗുരുപ്രസാദ്, ബി. പുരുഷോത്തമൻ, ഡി. പ്രസാദ്, പ്രഫ. ജി. മോഹൻദാസ്, കടകംപള്ളി മനോജ്, ഡോ. ആർ. മണിയപ്പൻ, എസ്. ചന്ദ്രസേനൻ, കൂട്ടിക്കട സുനിൽ എന്നിവർ സംസാരിച്ചു. എസ്.എൻ ട്രസ്റ്റ് ബോർഡിലേക്ക് വിജയിച്ചവർക്ക് ചടങ്ങിൽ സ്വീകരണം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story