Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Aug 2017 1:29 PM IST Updated On
date_range 22 Aug 2017 1:29 PM ISTവ്യാജ സർട്ടിഫിക്കറ്റ്: സെൻകുമാറിനെതിരെ അന്വേഷണം തുടങ്ങി
text_fieldsbookmark_border
തിരുവനന്തപുരം: മുൻ പൊലീസ് മേധാവി ടി.പി. സെൻകുമാർ അവധിക്കായി വ്യാജരേഖ ചമച്ചെന്ന കേസിൽ പൊലീസ് അന്വേഷണം തുടങ്ങി. സെൻകുമാറിനെ ചികിത്സിച്ച ഡോ. അജിത്കുമാറിൽനിന്ന് അന്വേഷണസംഘം തിങ്കളാഴ്ച മൊഴിയെടുത്തു. വലതുകാലിന് വർഷങ്ങളായുള്ള വേദനക്കാണ് അവധിയിലായിരിക്കെ സെൻകുമാറിനെ ചികിത്സിച്ചതെന്നും ചികിത്സയുടേതെന്ന് കാണിച്ച് സെൻകുമാർ ആഭ്യന്തരവകുപ്പിൽ ഹാജരാക്കിയ എട്ട് മെഡിക്കൽ സർട്ടിഫിക്കറ്റുകളും വ്യാജമല്ലെന്നും ഡോക്ടർ മൊഴിനൽകി. കേൻറാൺമെൻറ് അസിസ്റ്റൻറ് കമീഷണർ കെ.ഇ. ബൈജുവിന് മുന്നിലാണ് ഡോക്ടർ മൊഴിനൽകാനെത്തിയത്. മ്യൂസിയം പൊലീസാണ് സെൻകുമാറിനെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി കേസെടുത്തത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story