Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭക്ഷ്യസുരക്ഷാഭവനം...

ഭക്ഷ്യസുരക്ഷാഭവനം ജില്ലതല ഉദ്ഘാടനം നടന്നു

text_fields
bookmark_border
ഓയൂർ: ഭക്ഷ്യസുരക്ഷാഭവനം ജില്ലതല ഉദ്ഘാടനം ഓയൂരിൽ നടന്നു. മുല്ലക്കര രത്നാകരൻ എം.എൽ.എ ഉദ്ഘാടനംചെയ്തു. വെളിനല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് എം.കെ. നിർമല അധ്യക്ഷത വഹിച്ചു. 'ഭക്ഷ്യസുരക്ഷക്ക് എ​െൻറകൃഷി' എന്ന ആശയം എല്ലാ കുടുംബശ്രീ അയൽകൂട്ടങ്ങളിലും എത്തിക്കുന്നതിനും അതിലൂടെ പച്ചക്കറി ഉൽപാദനത്തിൽ സ്വയംപര്യാപ്തത എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. മൂന്നുമുതൽ 25 സ​െൻറ് വരെ കൃഷിചെയ്യുന്ന നാല് മുതൽ അഞ്ച് വരെ അംഗങ്ങളുള്ള ഗ്രൂപ്പുകൾക്ക് പദ്ധതിയിൽ അംഗമാകാം. ഓരോഅംഗത്തിനും സ്വന്തം വീടുകളിലും കൃഷിചെയ്യാം. കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ സന്തോഷ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ ശരത്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ സനൽ, സുഹ്റാബീവി, രേഖ, മെംബർ സെക്രട്ടറി എ. നൗഷാദ്, ബ്ലോക്ക് കോഒാഡിനേറ്റർ ലതാകുമാരി, സി.ഡി.എസ് ചെയർപേഴ്സൺ സുഷമ എന്നിവർ സംസാരിച്ചു. യോഗാനന്തരം എം.എൽ.എയുടെ നേതൃത്വത്തിൽ ധനുസ് അയൽകൂട്ടത്തി​െൻറ കൃഷിയിടത്തിൽ തൈകൾ നടുകയും അംഗങ്ങൾക്ക് വിത്തുകൾ വിതരണംചെയ്യുകയും ചെയ്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story