Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2017 1:51 PM IST Updated On
date_range 20 Aug 2017 1:51 PM ISTനന്മചെയ്യാൻ കക്ഷിരാഷ്ട്രീയം തടസ്സമാകരുത് –മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ
text_fieldsbookmark_border
കുണ്ടറ: പൊതുസമൂഹത്തിനും സഹായം ആവശ്യമായ വ്യക്തികൾക്കും നന്മചെയ്യാൻ കക്ഷിരാഷ്ട്രീയം തടസ്സമാകരുതെന്ന് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. പെരിനാട് ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിലെ കുടുംബശ്രീ എ.ഡി.എസ് വാർഷികവും ധനസഹായവിതരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. തൊഴിലുറപ്പ് പദ്ധതി തൊഴിലാളികളുടെ ഒരുദിവസത്തെ വേതനവും അയൽകൂട്ടങ്ങളുടെ സംഭാവനയും ചേർത്ത തുക മെഡിസിന് അഡ്മിഷൻ ലഭിച്ച ആതിരക്ക് മന്ത്രിനൽകി. വാർഡ് അംഗം ബി. ജ്യോതിർനിവാസ് അധ്യക്ഷത വഹിച്ചു. പെരിനാട് പഞ്ചായത്ത് പ്രസിഡൻറ് എൽ. അനിൽ, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ടി. സുരേഷ്, ഗുരുദേവ ട്രസ്റ്റ് ചെയർമാൻ പത്മാകരൻ, സി.ഡി.എസ് ചെയർപേഴ്സൺ ബി. മണിയമ്മ, എ.ഡി.എസ് പ്രസിഡൻറ് ജാനറ്റ് കുര്യൻ, എ.ഡി.എസ് സെക്രട്ടറി എം. പാരിഷ, ജെ. മോളി എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story