Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Aug 2017 1:44 PM IST Updated On
date_range 20 Aug 2017 1:44 PM ISTശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം വാഹനമോഷണം തുടർക്കഥ
text_fieldsbookmark_border
തിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപം അതിസുരക്ഷ മേഖലയിൽ വാഹനമോഷണം തുടർക്കഥ. രണ്ടാഴ്ചക്കിടെ കവർന്നത് മൂന്ന് ബുള്ളറ്റുകൾ. പൊലീസ് നടപടി ശക്തമല്ലെന്നും പരാതി. അതിസുരക്ഷ മേഖലയായി സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിന് ചുറ്റുമായാണ് മോഷണസംഘം വിലസുന്നത്. ക്ഷേത്രത്തിെൻറ തെക്കേനടയിൽ ഇക്കഴിഞ്ഞ ആറാം തീയതിയാണ് രണ്ട് ബുള്ളറ്റുകൾ കവർന്നത്. ശിവകുമാർ, മുരളി എന്നിവർ വീടിന് സമീപം പാർക്ക് ചെയ്തിരുന്ന ബുള്ളറ്റുകൾ രാത്രി എത്തിയ മോഷ്ടാക്കളാണ് കവർന്നത്. തുടർന്ന് ഫോർട്ട് പൊലീസിൽ പരാതി നൽകിയെങ്കിലും മോഷ്ടാക്കളുടെ ഒരു തുമ്പും ഇതുവരെ കണ്ടെത്താനായില്ല. ക്ഷേത്രത്തിലെ സുരക്ഷയുടെ ഭാഗമായി തെക്കേനടയിൽസ്ഥാപിച്ചിട്ടുള്ള സി.സി ടി.വി പരിശോധനയിൽ വാഹനങ്ങൾ കടത്തിക്കൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ തെളിയുന്നതായി പൊലീസ് പറയുന്നു. എന്നാൽ, വ്യക്തതയില്ലാത്തതിനാൽ അന്വേഷണത്തിന് തിരിച്ചടിയായി. ഇതിനിടെയാണ് ഇക്കഴിഞ്ഞ വെള്ളിയാഴ്ച പടിഞ്ഞാറെ നടയിൽനിന്ന് മറ്റൊരു ബുള്ളറ്റ് മോഷണം പോയത്. വിഷ്ണു എസ്.നായരുടേതാണ് വാഹനം. വീടിനുള്ളിലെ സ്ഥല പരിമിതി കാരണം റോഡിെൻറ വശത്തായി പാർക്കു ചെയ്തിരിക്കുകയായിരുന്നു. പരാതിയെ തുടർന്ന് സമീപത്തെ സ്ഥാപനത്തിലെ കാമറ പരിശോധിക്കാൻ പൊലീസ് ശ്രമം നടത്തിവരികയാണ്. പുതിയ വാഹനങ്ങൾ തുടരെ കവർച്ച പോയതോടെ ഭീതിയിലായിരിക്കുകയാണ് നാട്ടുകാർ. അടുത്തിടെ തെക്കേകോട്ടക്ക് സമീപം വീട്ടമ്മയുടെ മാല രണ്ടംഗസംഘം പിടിച്ചുപറിച്ചിരുന്നു. മോഷ്ടാക്കൾ ഇവിടെ വിഹരിക്കുന്നതായി നാട്ടുകാർ പറയുന്നു. പൊലീസ് നടപടി വേണ്ടത്ര ശക്തമല്ലാത്തതാണ് കാരണമായി ഇവർ ചൂണ്ടിക്കാട്ടുന്നത്. രാത്രി പട്രോളിങ് തീരെയില്ലെന്നും പരാതിയുണ്ട്. കവർച്ച തടയുന്നതിനും മോഷ്ടാക്കളെ പിടികൂടുന്നതിനും അടിയന്തര നടപടി ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാൽ, അന്വേഷണം ഈർജിതമായി നടക്കുന്നതായി പൊലീസും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story