Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightവിലക്കയറ്റം: പിണറായി...

വിലക്കയറ്റം: പിണറായി സർക്കാർ നോക്കുകുത്തിയായി ^പാലോട് രവി

text_fields
bookmark_border
വിലക്കയറ്റം: പിണറായി സർക്കാർ നോക്കുകുത്തിയായി -പാലോട് രവി നെടുമങ്ങാട്: പിണറായി സർക്കാർ വിലക്കയറ്റത്തിനെതിരെ നോക്കുകുത്തിയായി സ്തംഭിച്ചുനിൽക്കുകയാെണന്ന് മുൻ െഡപ്യൂട്ടി സ്പീക്കർ പാലോട് രവി പറഞ്ഞു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനേദ്രാഹ നയങ്ങൾക്കെതിരെ യു.ഡി.എഫ് നെടുമങ്ങാട്ട് സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധികാരമേറ്റ നാളിൽ വിലക്കയറ്റമുണ്ടാകിെല്ലന്ന് പ്രഖ്യാപിച്ചവർക്ക് നിത്യോപയോഗ സാധനങ്ങളുടെ കുത്തനെയുള്ള വിലക്കയറ്റത്തിൽ പകച്ചുനിൽക്കാനേ കഴിയുന്നുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. നിയോജകമണ്ഡലം യു.ഡി.എഫ് ചെയർമാൻ വട്ടപ്പാറ ചന്ദ്രൻ അധ്യക്ഷത വഹിച്ചു. അഡ്വ.എം. മുനീർ, കല്ലയം സുകു, അഡ്വ. തേക്കട അനിൽകുമാർ, ഉഴമലയ്ക്കൽ ബാബു, അഡ്വ. എൻ. ബാജി, അഡ്വ. അരുൺകുമാർ, ടി. അർജുനൻ എന്നിവർ സംസാരിച്ചു. കാപ്ഷൻ കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനേദ്രാഹനയങ്ങൾക്കെതിരെ യു.ഡി.എഫ് നെടുമങ്ങാട്ട് സംഘടിപ്പിച്ച ധർണ മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story