Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Aug 2017 3:11 PM IST Updated On
date_range 17 Aug 2017 3:11 PM ISTപനപ്പെട്ടിയിൽ ശിവസേനക്കാരുടെ വെട്ടേറ്റ് മൂന്ന് ആർ.എസ്.എസ് പ്രവർത്തകർ ആശുപത്രിയിൽ
text_fieldsbookmark_border
ശാസ്താംകോട്ട: ആർ.എസ്.എസ് വിട്ട് ശിവസേനയിൽ ചേർന്നവരുടെ ആക്രമണത്തിൽ മൂന്ന് ആർ.എസ്.എസ് പ്രവർത്തകർക്ക് ഗുരുതര പരിക്ക്. ഇരുകൈകൾക്കും വെട്ടേറ്റ പനപ്പെട്ടി ബൈജീവനത്തിൽ വിനോദ് കുമാർ (35), കുറ്റിയുടെ തെക്കതിൽ ശ്രീനാഥ് (25) എന്നിവരെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളജിലും തലക്ക് വെട്ടേറ്റ മുതിരപ്പറമ്പിൽ കിഴക്കതിൽ മംഗളനെ (34) ശാസ്താംകോട്ട താലൂക്കാശുപത്രിയിലും പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി എേട്ടാടെ ഭരണിക്കാവ് പനപ്പെട്ടി തെറ്റിവിള കവലക്ക് സമീപമാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് ഹരി, അനൂപ്, അഖിൽ, അരുൺ, അഭിഷേക്, ഉത്തമൻ എന്നിവർ ഉൾപ്പെടെ 15 പേർക്കെതിരെ ശാസ്താംകോട്ട പൊലീസ് കേസെടുത്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story