Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightഭിന്നശേഷിക്കാരെ...

ഭിന്നശേഷിക്കാരെ സംരക്ഷിക്കാൻ പരിശ്രമിക്കും ^മുഖ്യമന്ത്രി

text_fields
bookmark_border
ഭിന്നശേഷിക്കാരെ സംരക്ഷിക്കാൻ പരിശ്രമിക്കും -മുഖ്യമന്ത്രി തിരുവനന്തപുരം: സംസ്ഥാനത്തെ ഭിന്നശേഷിക്കാരെ സംരക്ഷിക്കാൻ സർക്കാർ പരമാവധി പരിശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന വികലാംഗക്ഷേമ കോർപേറഷ​െൻറ നേതൃത്വത്തിൽ സംഘടിപ്പിച്ച വായ്പാമേളയുടെ സംസ്ഥാനതല ഉദ്ഘാടനം പാറശ്ശാലയിൽ നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. കഴിഞ്ഞ ഒരു വർഷക്കാലത്തിനുള്ളിൽ ഏറ്റവും കൂടുതൽ കാര്യങ്ങൾ ചെയ്തത് ഭിന്നശേഷിക്കാർ ഉൾപ്പെടെയുള്ള പട്ടിണിപ്പാവങ്ങളുടെ പ്രശ്നങ്ങളിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. വികലാംഗക്ഷേമ കോർപറേഷൻ ചെയർമാൻ അഡ്വ. പരശുവയ്ക്കൽ മോഹനൻ അധ്യക്ഷതവഹിച്ചു. സി.കെ. ഹരീന്ദ്രൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. കെ. ആൻസലൻ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കോർപറേഷൻ മാനേജിങ് ഡയറക്ടർ കെ. മൊയ്തീൻകുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story