Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസർക്കാറി​േൻറത്​...

സർക്കാറി​േൻറത്​ മാർക്​സിയൻ ചിന്തകളെ പിൻപറ്റുന്ന സമീപനം ^പിണറായി

text_fields
bookmark_border
സർക്കാറിേൻറത് മാർക്സിയൻ ചിന്തകളെ പിൻപറ്റുന്ന സമീപനം -പിണറായി തിരുവനന്തപുരം: മനുഷ്യപക്ഷ നിലപാടുള്ള മാർക്സിയൻ ചിന്തകളെ പരിമിതികൾക്കുള്ളിൽനിന്ന് കഴിയുന്നത്ര പിൻപറ്റുന്ന സമീപനമാണ് ഇടതുസർക്കാറിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഖ്യാതകൃതിയായ 'മൂലധന'ത്തി​െൻറ 150ാം വാർഷികത്തോടനുബന്ധിച്ച് ചിന്ത പബ്ലിക്കേഷൻസ് ഹസൻ മരയ്ക്കാർ ഹാളിൽ സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്രത്തെയല്ല, അതി​െൻറ തെറ്റായ പ്രയോഗത്തെയാണ് മാർക്സ് എതിർത്തത്. ശാസ്ത്രീയ കൃഷി സമ്പ്രദായങ്ങളെ മണ്ണിനും മനുഷ്യനും ഉപകാരപ്പെടും വിധം ഗുണകരമായി വിനിയോഗിക്കുക എന്ന അദ്ദേഹത്തി​െൻറ ആശയമാണ് സർക്കാറും പിന്തുടരുന്നത്. മാർക്സിയൻ ആശയങ്ങളോട് പ്രതിബദ്ധതയുള്ളവർ വാസ്തവത്തിൽ ഇത്തരം പദ്ധതികൾ വിജയിപ്പിക്കുന്നതിനുവേണ്ടി നിലകൊള്ളുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മന്ത്രി തോമസ് െഎസക്, ഡോ.വി.കെ. രാമചന്ദ്രൻ, ആനാവൂർ നാഗപ്പൻ, എ. ശിവകുമാർ എന്നിവർ പെങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story