Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2017 1:38 PM IST Updated On
date_range 15 Aug 2017 1:38 PM ISTമദ്റസ വിദ്യാർഥിക്ക് മര്‍ദനം; അധ്യാപകൻ അറസ്റ്റിൽ
text_fieldsbookmark_border
പത്തനാപുരം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതായി ആരോപിച്ച് വിദ്യാർഥിയെ മർദിച്ച മദ്റസ അധ്യാപകനെ അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാര്‍ മാങ്കൂലാര് സ്വദേശി മുജീബിനെയാണ് (27) കുട്ടിയുടെ മാതാവിെൻറ പരാതിയിൽ അറസ്റ്റ് ചെയ്തത്. പത്തനാപുരം ഇടത്തറ മിസ്ബാഹുല്‍ ഹുദ അറബിക് കോളജിലെ അധ്യാപകനാണ് മുജീബ്. കഴിഞ്ഞ ദിവസം രാത്രിയില്‍ മൊബൈല്‍ ഫോണ്‍ മോഷ്ടിെച്ചന്നാരോപിച്ച് അധ്യാപകന് തലച്ചിറ സ്വദേശിയായ 13കാരനെ ചൂരല്‍ ഉപയോഗിച്ച് മർദിക്കുകയായിരുന്നു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ മാതാവ് പൊലീസിന് പരാതി നൽകി. തുടർന്നാണ് അറസ്റ്റ്. കുട്ടിയുടെ രണ്ട് കാലുകളിലും ശരീരത്തും അടിയേറ്റ പാടുകളുണ്ട്. കുട്ടിയെ വൈദ്യപരിശോധനക്കുശേഷം മാതാവിനൊപ്പം വിട്ടയച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story