Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2017 1:38 PM IST Updated On
date_range 15 Aug 2017 1:38 PM ISTതഴുത്തല വാലിമുക്ക് ബിവറേജസ് ഒൗട്ട്െലറ്റിനെതിരെ നാളെ മാർച്ച്
text_fieldsbookmark_border
കൊല്ലം: കൊട്ടിയം ജങ്ഷനിലെ ബിവറേജസ് ഒൗട്ട്െലറ്റ് ജനവാസ മേഖലയായ തഴുത്തല വാലിമുക്കിൽ പ്രവർത്തനം തുടങ്ങിയതിൽ പ്രതിഷേധിച്ച് ബുധനാഴ്ച തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലേക്ക് മാർച്ച് നടത്തുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ അറിയിച്ചു. തഴുത്തല വാലിമുക്കിൽ ബിവറേജസ് ഒൗട്ട്െലറ്റ് വരാൻ പോകുന്നതറിഞ്ഞ് നടപടികളിൽനിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ളവർക്കും പൊലീസ് മേധാവികൾക്കും പഞ്ചായത്ത് അധികൃതർക്കും സംയുക്ത സമരസമിതി നിവേദനം നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ ചേർന്ന പഞ്ചായത്ത് കമ്മിറ്റിയും മദ്യശാലയോട് വിയോജിച്ചിരുന്നു. തുടർന്ന് ഹൈേകാടതിയിൽനിന്ന് സമരസമിതിക്ക് അനുകൂലമായ വിധി ഉണ്ടായി. സമരസ്ഥലം സന്ദർശിച്ച സബ് കലക്ടർ ചിത്ര നിലവിൽ തീരുമാനിച്ചിട്ടുള്ള കെട്ടിടത്തിൽ ബിവറേജസ് ഒൗട്ട്െലറ്റ് വരില്ലെന്ന് ഉറപ്പുനൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചെതന്നും നേതാക്കൾ പറഞ്ഞു. എന്നാൽ, ഇൗമാസം ഏഴിന് കെട്ടിട ഉടമ തെൻറ കെട്ടിടം വാണിജ്യ ആവശ്യത്തിലേക്ക് മാറ്റുന്നതിന് പഞ്ചായത്ത് സെക്രട്ടറിക്ക് അപേക്ഷ നൽകി. തുടർന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തിന് വിരുദ്ധമായി സെക്രട്ടറി കെട്ടിടം വാണിജ്യ ആവശ്യത്തിനുള്ളതാക്കി മാറ്റിെക്കാടുത്തു. വിവരാവകാശ രേഖകൾ അനുസരിച്ച് പഞ്ചായത്ത് സെക്രട്ടറി ചട്ടവിരുദ്ധമായാണ് പ്രവർത്തിച്ചതെന്ന് മനസ്സിലായതായി സംയുക്ത സമരസമിതി നേതാക്കൾ പറഞ്ഞു. പിന്നിൽ വൻ സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും അവർ ആരോപിച്ചു. വാലിമുക്കിൽ ബിവറേജസ് ഒൗട്ട്െലറ്റ് സ്ഥാപിക്കുമെന്ന വാശിയിലാണ് പ്രദേശെത്ത സി.പി.എം നേതൃത്വമെന്നും നേതാക്കൾ പറഞ്ഞു. സി.പി.എം ഒഴിച്ചുള്ള രാഷ്ട്രീയ പാർട്ടികളുടെ പിന്തുണയോടെ നടത്തുന്ന മാർച്ച് എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ വസന്ത ബാലചന്ദ്രൻ, ഷാജഹാൻ കുന്നുംപുറം, പ്രവീൺ, െഎവ നിസാർ, നുജൂം മോഡേൺ എന്നിവർ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story