Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Aug 2017 1:35 PM IST Updated On
date_range 15 Aug 2017 1:35 PM ISTകശുവണ്ടിത്തൊഴിലാളി സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടണം ^സി.െഎ.ടി.യു
text_fieldsbookmark_border
കശുവണ്ടിത്തൊഴിലാളി സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടണം -സി.െഎ.ടി.യു തിരുവനന്തപുരം: കശുവണ്ടിത്തൊഴിലാളി സമരം ഒത്തുതീർപ്പാക്കാൻ സർക്കാർ ഇടപെടണമെന്ന് സി.ഐ.ടി.യു സംസ്ഥാനസമിതി ആവശ്യപ്പെട്ടു. ഫാക്ടറികൾ തുറന്നുപ്രവർത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളികൾ സി.ഐ.ടി.യുവിെൻറ നേതൃത്വത്തിൽ ഒരുമാസമായി സമരം നടത്തിവരികയാണ്. കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലെ 100 കണക്കിന് സ്വകാര്യ കശുവണ്ടി ഫാക്ടറികൾ അടഞ്ഞുകിടക്കുന്നതിനാൽ രണ്ടുലക്ഷത്തോളംപേർ തൊഴിൽരഹിതരായി. മുഖ്യമന്ത്രിയുടെ ഇടപെടലിനെ തുടർന്നാണ് അന്ന് ഫാക്ടറി ഉടമകൾ ഒത്തുതീർപ്പിന് സന്നദ്ധമായത്. എന്നാൽ, ഒത്തുതീർപ്പുവ്യവസ്ഥ അനുസരിച്ച് ഫാക്ടറികൾ തുറക്കാൻ ഉടമകൾ തയാറായില്ല. കശുവണ്ടി വ്യവസായത്തെ തകർക്കലാണ് ഈ നടപടികളുടെ ലക്ഷ്യം. ഈ സാഹചര്യത്തിൽ കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കാൻ സർക്കാർ ശക്തമായ നടപടികൾ സ്വീകരിക്കണം. പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികളിലെ തൊഴിൽ നഷ്ടപ്പെട്ട തൊഴിലാളികൾക്ക് ഓണക്കാലത്ത് ദുരിതാശ്വാസവും സൗജന്യ റേഷനും നൽകണമെന്നും സി.ഐ.ടി.യു ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story