Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightകൃഷ്ണന്‍ നായർ യൗവനം...

കൃഷ്ണന്‍ നായർ യൗവനം രാജ്യത്തിന്​ നൽകി; കാലം തിരിച്ചേകി 'വൃദ്ധസദന'വും...

text_fields
bookmark_border
തിരുവനന്തപുരം: ജീവിതയൗവനം രാജ്യത്തിന് സമർപ്പിച്ച ഉശിരൻ പോരാളിയുടെ ജീവിതം വൃദ്ധസദനത്തിൽ. ഒരു സ്വാതന്ത്ര്യദിനം കൂടി എത്തുേമ്പാൾ ആ വയോധികനിൽ നിന്നുയരുന്നത് നെടുവീർപ്പുകൾ അല്ല. മറിച്ച്, ഉരുകിത്തിളച്ച തീവഴികളിലൂടെ നടന്നതി​െൻറ വീരസ്മൃതികളാണ്. 95 വയസ്സുള്ള ഇദ്ദേഹം മക്കളും ബന്ധുക്കളും ഉപേക്ഷിക്കപ്പെട്ട അവസ്ഥയിലാണ് സര്‍ക്കാറി​െൻറ കെയര്‍ഹോമില്‍ എത്തിപ്പെട്ടത്. പുലയനാര്‍കോട്ടയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക നീതി വകുപ്പി​െൻറ സര്‍ക്കാര്‍ അഗതി മന്ദിരമായ കെയര്‍ഹോമില്‍ സ്വയം എത്തിച്ചേരുകയായിരുന്നു ഇദ്ദേഹം. സ്കൂള്‍ ഹെഡ്മാസ്റ്ററായ രാമന്‍പിള്ളയുടെയും ജാനകിയമ്മയുടെയും മകനായി കരമന കാലടി മുള്ളൂര്‍വിള വീട്ടില്‍ ജനിച്ച കൃഷ്ണന്‍ നായര്‍ 17ാം വയസ്സില്‍ ചരിത്രപ്രസിദ്ധമായ വട്ടിയൂര്‍ക്കാവ് സമ്മേളനത്തില്‍ പങ്കെടുത്താണ് സ്വാതന്ത്ര്യസമരങ്ങളുടെ ഭാഗമായത്. 1947 ജൂലൈ 13ന് പേട്ടയില്‍ സംഘടിപ്പിച്ച സമ്മേളനത്തിലും കൃഷ്ണന്‍ നായര്‍ സജീവ പങ്കാളിയായിരുന്നു. അന്ന് പേട്ട മൈതാനത്ത് തടിച്ചുകൂടിയ സ്വാതന്ത്ര്യദാഹികള്‍ക്ക് നേരെ തോക്കുകള്‍ തീതുപ്പിയതും ആരൊക്കെയോ നിലവിളിച്ചതും ചിതറിയോടിയ ആള്‍ക്കൂട്ടവുമെല്ലാം ഇന്നും കൃഷ്ണന്‍ നായര്‍ക്ക് മങ്ങാത്ത ഓർമകളാണ്. 'രാജ്യത്തി​െൻറ സ്വാതന്ത്ര്യത്തിനായി പൊരുതിയത് പെന്‍ഷന്‍ മോഹിച്ചല്ലെന്ന്' ഭരണാധികാരികളോട് ഉറക്കെ വിളിച്ചുപറയാനും ഇദ്ദേഹം മടിച്ചില്ല. സ്വാതന്ത്ര്യലബ്ധിക്കുശേഷം കൃഷ്ണന്‍ നായര്‍ നാഗര്‍കോവില്‍ പദ്മനാഭപുരം കോട്ടയ്ക്കകത്തെ സമ്പന്നകുടുംബത്തിലെ രാജമ്മ തങ്കച്ചിയെ വിവാഹം കഴിച്ചു. എന്നാൽ, മക‍​െൻറയും ഭാര്യയുടെയും അകാലവിയോഗത്തോടെ ഈ സ്വത്തുക്കളെല്ലാം ഭാര്യവീട്ടുകാര്‍ക്ക് മടക്കിനല്‍കി. തുടർന്ന് നിര്‍ധനകുടുംബത്തിലെ കമലമ്മയെ ജീവിതസഖിയാക്കി. കൃഷ്ണന്‍ നായര്‍--കമലമ്മ ദാമ്പത്യത്തില്‍ രണ്ടു പുത്രന്മാരും മകളും പിറന്നു. ജീവിതത്തില്‍ ഒരു പിതാവി​െൻറ കടമകള്‍ എല്ലാം നിർവഹിച്ചുകഴിഞ്ഞപ്പോള്‍ ആര്‍ക്കും വേണ്ടാതായി. മക്കള്‍ക്കും മരുമക്കള്‍ക്കും അധികപ്പറ്റായി. അങ്ങനെ ആയിരം പൂർണ ചന്ദ്രന്മാരെ ദര്‍ശിച്ച പഴയ ആ സ്വാതന്ത്ര്യസമരസേനാനി വൃദ്ധസദനത്തിലേക്ക് കുടിയേറി. ഇവിടത്തെ അന്തേവാസികളില്‍ ഭൂരിഭാഗം പേര്‍ക്കും കൃഷ്ണന്‍നായരെന്ന സ്വാതന്ത്ര്യസമര സേനാനിയെ അറിയില്ല. അദ്ദേഹം ആരോടും പറയാറില്ല. കാലത്തി​െൻറ അടയാളപ്പെടുത്തലുകൾ അന്വേഷിക്കുന്നവർക്ക് മാത്രമറിയാം ആ ചോരക്കുതിപ്പി​െൻറ ഫലമായുണ്ടായ സമരപുളക മാലകൾ. അജിത് കട്ടയ്ക്കാൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story