Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Aug 2017 2:29 PM IST Updated On
date_range 14 Aug 2017 2:29 PM ISTഎം.ടി.എം കാർഡ് നഷ്ടപ്പെട്ടു; പിന്നാലെ മൂന്നര ലക്ഷവും
text_fieldsbookmark_border
കരുനാഗപ്പള്ളി: വഴിയാത്രക്കിടെ എ.ടി.എം കാർഡ് നഷ്ടപ്പെട്ട ഐ.എസ്.ആർ.ഒ റിട്ട. ഉദ്യോഗസ്ഥെൻറ അക്കൗണ്ടിൽനിന്ന് പണവും പോയി. തിരുവനന്തപുരം ശ്രീകാര്യം, അമ്പനാട്ട് വീട്ടിൽ തങ്ങൾ കോയയുടെ (70) എ.ടി.എം കാർഡാണ് യാത്രക്കിടെ നഷ്ടപ്പെട്ടത്. സംഭവത്തിൽ കരുനാഗപ്പള്ളി പൊലീസിൽ പരാതി നൽകി. ദിവസങ്ങൾക്കു മുമ്പ് കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടിലെത്തിയ തങ്ങൾകോയ എ.ടി.എം കാർഡ് നഷ്ടപ്പെട്ടത് അറിഞ്ഞിരുന്നില്ല. സംശയം കൊണ്ട് മൊബൈൽ പരിശോധിച്ചപ്പോൾ പണം പിൻവലിച്ചത് സംബന്ധിച്ച എസ്.എം.എസ് സന്ദേശം കാണാനിടയായത്. ഉടൻ തന്നെ കാർഡ് ബ്ലോക്ക് ചെയ്യിപ്പിച്ചു. കരുനാഗപ്പള്ളി ടൗണിലെ എസ്.ബി.ഐ, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയ ശാഖകളിലെ എ.ടി.എം കൗണ്ടറിൽനിന്നാണ് പണം പിൻവലിച്ചിട്ടുള്ളത്. എ.ടി.എം കാർഡ് സൂക്ഷിച്ചിരിക്കുന്ന കവറിനു പുറത്ത് പാസ്േവഡ് എഴുതിയിരുന്നതായി തങ്ങൾ കോയ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story