ടെക്നോളജി മാനേജ്മെൻറ് ​െഡവലപ്മെൻറ് െട്രയിനിങ്​ േപ്രാഗ്രാം

09:20 AM
12/08/2017
കൊല്ലം: വ്യവസായ വാണിജ്യ ഡയറക്ടറേറ്റി​െൻറയും ജില്ല വ്യവസായ കേന്ദ്രത്തി​െൻറയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ടെക്നോളജി മാനേജ്മ​െൻറ് െഡവലപ്മ​െൻറ് െട്രയിനിങ് േപ്രാഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സ്റ്റീൽ ഫാബ്രിക്കേഷൻ, വെൽഡിങ്, ജനറൽ എൻജിനീയറിങ് മേഖലകളിലാണ് പരിശീലനം. അപേക്ഷകർ പത്താം ക്ലാസ് വരെ പഠിച്ചവരും 18നും 45 നുമിടയിൽ പ്രായമുള്ളവരുമായിരിക്കണം. ഐ.ടി.ഐ, ഡിപ്ലോമയുള്ളവർക്കും എസ്.സി/എസ്.ടി വിഭാഗത്തിപൈട്ടവർക്കും മുൻഗണന ലഭിക്കും. താൽപര്യമുള്ളവർ ജില്ല വ്യവസായകേന്ദ്രത്തിലോ താലൂക്ക് വ്യവസായ ഓഫിസുകളിലോ അപേക്ഷ നൽകണം. വിശദവിവരങ്ങൾ 9446300548 (മാനേജർ, ജില്ല വ്യവസായകേന്ദ്രം, കൊല്ലം), 0474-2748395(ജില്ല വ്യവസായകേന്ദ്രം, കൊല്ലം), 9495992286 (ഉപജില്ല വ്യവസായ ഓഫിസർ, കൊട്ടാരക്കര), 9526015398 (കരുനാഗപ്പള്ളി), 9446314448 (പത്തനാപുരം) നമ്പറുകളിൽ ലഭിക്കും. താൽക്കാലിക നിയമനം കൊല്ലം: പുനലൂർ ഗവ. പോളിടെക്നിക് കോളജ് വഴി നടപ്പാക്കുന്ന 'സാമൂഹിക വികസനം പോളിടെക്നിക്കുകളിലൂടെ' സ്കീം നടപ്പാക്കുന്നതിന് ഇൻസ്ട്രക്ടർ (കൂൺ വളർത്തൽ) തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. കൂൺ വളർത്തലിൽ സർട്ടിഫിക്കറ്റ്, പ്രവൃത്തിപരിചയം, പരിശീലനം നൽകാനുള്ള പ്രാപ്തി എന്നിവ ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായം 21നും 60നും ഇടയിൽ. അപേക്ഷ 14 മുതൽ പുനലൂർ ഗവ. പോളിടെക്നിക് കോളജിൽ ലഭിക്കും. അപേക്ഷ സമർപ്പിക്കേണ്ട അവസാനതീയതി ആഗസ്റ്റ് 16.
COMMENTS