Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Aug 2017 2:41 PM IST Updated On
date_range 12 Aug 2017 2:41 PM ISTആനുകൂല്യം നൽകിയില്ലെന്ന്; വനിത വാർഡ് അംഗത്തെ മർദിച്ചയാൾ പിടിയിൽ
text_fieldsbookmark_border
ബാലരാമപുരം: ആനുകൂല്യം നൽകിയില്ലെന്നാരോപിച്ച് വനിത വാർഡ് അംഗത്തെ മർദിച്ചയാൾ പിടിയിൽ. ആർ.സി സ്ട്രീറ്റ് വാർഡ് അംഗം പ്രമീള കുമാരിക്കാണ് മർദനമേറ്റത്. ഇവർ നെയ്യാറ്റിൻകര ജില്ല ജനറൽ ആശുപത്രിയിൽ ചികിത്സതേടി. സംഭവുമായി ബന്ധപ്പെട്ട് ബാലരാമപുരം, അയണിമൂട്, പുളിയറത്തലവീട്ടിൽ താമസിക്കുന്ന ശെൽവരാജി(38)നെയാണ് പിടികൂടിയത്. വെള്ളിയാഴ്ച വൈകീട്ട് 6.30നാണ് സംഭവം. പഞ്ചായത്തിൽനിന്ന് വീട്ടിലേക്ക് പോകുമ്പോൾ സമീപവാസിയായ ശെൽവൻ പ്രമീളകുമാരിയെ ആക്രമിക്കുകയായിരുന്നു. മെബൈൽവാങ്ങി നിലത്തെറിഞ്ഞ് പൊട്ടിച്ചശേഷം മുഖത്തും കൈയിലും മർദിെച്ചന്നാണ് പരാതി. പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിലേൽപിക്കുകയായിരുന്നു. ആനുകൂല്യം നൽകുന്നില്ലെന്ന് അസഭ്യവർഷം നടത്തിയായിരുന്നു ആക്രമണമത്രേ. സംഭവംനടന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും ബാലരാമപുരം പൊലീസ് മഹസർ തയാറാക്കുന്നതിന് പോയില്ലെന്നും പാർട്ടി പ്രവർത്തകരിൽ ചിലർ ആരോപണമുയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story